fbwpx
ഫെൻജാൽ ചുഴലിക്കാറ്റ് ദക്ഷിണേന്ത്യയെ ബാധിക്കുന്നതെങ്ങനെ? ഈ 10 പോയിൻ്റുകൾ അറിഞ്ഞിരിക്കണം
logo

ന്യൂസ് ഡെസ്ക്

Posted : 30 Nov, 2024 05:39 PM

ചെന്നൈയിൽ എടിഎം കൗണ്ടറിൽ വെച്ച് വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചിട്ടുണ്ട്

NATIONAL


1. ഫെൻജാൽ ചുഴലിക്കാറ്റ് തമിഴ്‌നാട്-പുതുച്ചേരി തീരത്ത് കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ ശനിയാഴ്ച വൈകീട്ടോടെ കരതൊടും. പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗതയിൽ കരതൊടുമെന്നും, പിന്നീട് പരമാവധി 90 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകുന്നു.

2. കാലാവസ്ഥ പ്രതികൂലമായതോടെ ചെന്നൈയിൽ നിന്നും സർവീസ് നടത്തുന്ന വിമാനങ്ങൾക്കും ട്രെയിനുകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ചെന്നൈ വിമാനത്താവളം രാത്രി ഏഴു മണി വരെ അടച്ചിടും. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഏതാനും ട്രെയിനുകൾ മാത്രമെ സർവീസുകൾ നടത്താനിടയുള്ളൂവെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

3. അതേസമയം, ചെന്നൈയിൽ എടിഎം കൗണ്ടറിൽ വെച്ച് വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചിട്ടുണ്ട്. കനത്ത മഴയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് മരണമെന്നാണ് സൂചന. വർമ എന്നാണ് ഇയാളുടെ പേരെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

4. തമിഴ്നാട്ടിൽ 13 ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണുള്ളത്. ചെന്നൈ കോർപ്പറേഷനിൽ 329 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കള്ളക്കുറിച്ചി, ഗൂഡല്ലൂർ എന്നീ ജില്ലകളിലും പുതുച്ചേരിയിലും കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

5. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപട്ട്, തിരുവള്ളൂർ, കടലൂർ, വില്ലുപുരം, കല്ലുറിച്ചി, തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലകളിലും പുതുച്ചേരിയിലും സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധിയായിരിക്കും.

6. ബോട്ടുകൾ, ജനറേറ്ററുകൾ, മോട്ടോർ പമ്പുകൾ, മരം മുറിക്കുന്ന യന്ത്രങ്ങൾ, മറ്റ് ആവശ്യമായ ഉപകരണങ്ങൾ എന്നിവ ഈ ജില്ലകളിൽ സജ്ജമായി സൂക്ഷിച്ചിട്ടുണ്ട്. എൻഡിആർഎഫിനെയും സംസ്ഥാന ദുരന്തനിവാരണ സേനയെയും ഈ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്.


ALSO READ: ഇരട്ട ഗോളുകൾ സമർപ്പിച്ചത് അമ്മയ്ക്ക്; റൊണാൾഡോയെ വാരിപ്പുണർന്ന് കുട്ടിക്കുറുമ്പൻ, VIDEO


7. ബോട്ടുകൾ, ജനറേറ്ററുകൾ, മോട്ടോർ പമ്പുകൾ, മരം മുറിക്കുന്ന യന്ത്രങ്ങൾ, മറ്റ് ആവശ്യമായ ഉപകരണങ്ങൾ എന്നിവ ഈ ജില്ലകളിൽ സജ്ജമായി സൂക്ഷിച്ചിട്ടുണ്ട്. എൻഡിആർഎഫിനെയും സംസ്ഥാന ദുരന്തനിവാരണ സേനയെയും മഴ മുന്നറിയിപ്പ് നൽകിയ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്.

8. കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ബോട്ടുകളും മറ്റ് ഉപകരണങ്ങളും ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റി കേടുപാടുകൾ ഉണ്ടാകാനിടയുള്ള സാഹചര്യം ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

9. കൊടുങ്കാറ്റ് ടെലി കമ്മ്യൂണിക്കേഷൻ ലൈനുകളെ തകരാറിലാക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്യുമെന്ന് ചെന്നൈ റീജിയണൽ മെറ്റീരിയോളജിക്കൽ സെൻ്റർ (ആർഎംസി) ഡയറക്ടർ ഡോ. എസ്. ബാലചന്ദ്രൻ എൻഡിടിവിയോട് പറഞ്ഞു. തീരദേശ ജില്ലകളിൽ ഇതിൻ്റെ ആഘാതം കൂടുതലായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

10. ചുഴലിക്കാറ്റിൻ്റെ കേന്ദ്രബിന്ദു നിലവിൽ നാഗപട്ടണത്ത് നിന്ന് 250 കിലോമീറ്റർ മാറിയാണെങ്കിലും കേരളവും ഈ ചുഴലിയുടെ പരിധിയിൽ വരും. സംസ്ഥാനത്തും ഇന്നും നാളെയും ഫെൻജാൽ ചുഴലിക്കാറ്റ് മൂലം നേരിയ മഴ പെയ്തേക്കും. ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാട്ടിലേക്കു നീങ്ങുന്നതിനാൽ ഉത്തര കേരളത്തിലാവും കൂടുതൽ മഴയ്ക്ക് സാധ്യത.


ALSO READ: ബിരേൻ സിങ് മണിപ്പൂരിന് ബാധ്യത; വിമർശനവുമായി ലാൽ ദുഹോമ


KERALA
സാമ്പത്തിക പ്രതിസന്ധി: കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടല്‍; ജോലി നഷ്ടമാകുന്നത് 85 ജീവനക്കാർക്ക്
Also Read
user
Share This

Popular

NATIONAL
KERALA
ഫെൻജൽ ചുഴലിക്കാറ്റ് കരതൊട്ടു; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത ജാഗ്രത നിർദേശം