fbwpx
ഗുരുവായൂർ ക്ഷേത്ര ആചാരലംഘനം; ഉദയാസ്തമന പൂജ വഴിപാട് മാത്രമെന്ന് തന്ത്രി അഭിപ്രായപ്പെട്ടെന്ന് ദേവസ്വം
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Nov, 2024 12:27 PM

ഗുരുവായൂർ ഏകാദശി ഉദയാസ്തമന പൂജ മാറ്റിയത് ശ്രീകോവിൽ അധിക സമയം അടച്ചിടാതെ ദർശനം സുഗമമാക്കുന്നതിനു വേണ്ടിയാണെന്നാണ് ദേവസ്വത്തിന്റെ നിലപാട്. ഉദയാസ്തമന പൂജ വഴിപാട് മാത്രമാണെന്നും ആചാരമല്ലെന്നും തന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

KERALA


ഗുരുവായൂർ ക്ഷേത്രത്തിൽ .ഉദയാസ്തമന പൂജ വഴിപാട് മാത്രമാണെന്നും ആചാരമല്ലെന്നുമാണ് തന്ത്രിയുടെ അഭിപ്രായമെന്ന് ദേവസ്വത്തിന്റെ സത്യവാങ്മൂലം. ഏകാദശി ഉദയാസ്തമന പൂജ മാറ്റിയത്
ശ്രീകോവിൽ അടച്ചിടാതെ ദർശനം സുഗമമാക്കുന്നതിനു വേണ്ടിയെന്നും ദേവസ്വം ഹൈക്കോടതിയെ അറിയിച്ചു. ഏകാദശി ഉദയാസ്തമന പൂജ മാറ്റിയതിനെതിരെ തന്ത്രി കുടുംബാംഗങ്ങൾ നൽകിയ ഹർജിയിലാണ് ഗുരുവായൂർ ദേവസ്വം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.


ഗുരുവായൂർ ഏകാദശി ഉദയാസ്തമന പൂജ മാറ്റിയത് ശ്രീകോവിൽ അധിക സമയം അടച്ചിടാതെ ദർശനം സുഗമമാക്കുന്നതിനു വേണ്ടിയാണെന്നാണ് ദേവസ്വത്തിന്റെ നിലപാട്. ഉദയാസ്തമന പൂജ വഴിപാട് മാത്രമാണെന്നും ആചാരമല്ലെന്നും തന്ത്രി അഭിപ്രായപ്പെട്ടിരുന്നു. വർഷങ്ങളായി ഏകാദശി നാളിൽ ദർശന സമയത്തിന്റെ 5 മണിക്കൂറോളം ഉദയാസ്തമന പൂജയ്ക്കായി ഉപയോഗിക്കേണ്ടി വന്നിരുന്നു.

തുടർന്ന് ബദൽ മാർഗ്ഗം സംബന്ധിച്ച് തന്ത്രിയ്ക്ക് മുന്നിൽ ദേവസ്വം അപേക്ഷ മുന്നോട്ടു വച്ചു. തന്ത്രിയുടെ ആവശ്യപ്രകാരം നടത്തിയ ദേവഹിതം വൃശ്ചിക ഏകാദശി ഉദയാസ്തമന പൂജ തുലാമാസത്തിലേക്ക് മാറ്റുന്നതിനനുകൂലമായിരുന്നുവെന്നും ഗുരുവായൂർ ദേവസ്വത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.


Also Read; "അനാചാരം തന്നെ, തീർഥാടകരെ ബോധവത്കരിക്കും"; തേങ്ങ ഉരുട്ടലും മഞ്ഞൾ വിതറലും നിരോധിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്


ഇത്തരമൊരു ഹർജി കുടുംബ വഴക്കിന്റെ ഭാഗമെന്ന് വ്യക്തമാക്കിയ ഗുരുവായൂർ ദേവസ്വം ചേന്നാസ് മനയിലെ അംഗങ്ങൾ മാത്രമാണ് ഹർജിക്കാരെന്നും തന്ത്രി കുടുംബാംഗങ്ങളെന്നു വിശേഷിപ്പിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി. ദേവസ്വമാണ് ഏകാദശി ഉദയാസ്തമന പൂജ വഴിപാടായി നടത്തുന്നതെന്നും ആചാരമല്ലാത്തതു കൊണ്ട് ആചാര ലംഘനം നടന്നുവെന്ന് പറയാനാകില്ലെന്നും ഗുരുവായൂർ ദേവസ്വം വാദമുന്നയിച്ചിട്ടുണ്ട്.


പല ആചാരങ്ങളിലും ചടങ്ങുകളിലും മുൻ തന്ത്രി മാറ്റം വരുത്തിയിട്ടുണ്ട്. ഏകാദശി ദിവസം ഭക്തർക്ക് കൂടുതൽ ദർശന സമയം അനുവദിക്കുകയെന്നത് കടമയാണെന്നും ഉദയാസ്തമന പൂജ ആചാരമാണെങ്കിൽ അക്കാര്യം സിവിൽ കോടതിയിൽ ഉന്നയിക്കേണ്ട വിഷയമാണെന്നും ആണ് ഗുരുവായൂർ ദേവസ്വം കോടതിയെ അറിയിച്ചത്.


NATIONAL
ജ്യോതിഷി പറഞ്ഞാല്‍ തള്ളാന്‍ പറ്റുമോ? കാലിത്തൊഴുത്ത് പണിത് 'പോസിറ്റീവ് വൈബ്' ഒരുക്കാന്‍ ഗുജറാത്ത് സർവകലാശാല
Also Read
user
Share This

Popular

NATIONAL
KERALA
ജ്യോതിഷി പറഞ്ഞാല്‍ തള്ളാന്‍ പറ്റുമോ? കാലിത്തൊഴുത്ത് പണിത് 'പോസിറ്റീവ് വൈബ്' ഒരുക്കാന്‍ ഗുജറാത്ത് സർവകലാശാല