288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 20 ന് ഒറ്റഘട്ടമായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ പട്ടിക പുറത്തിറക്കി ബിജെപി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ എന്നിവരടക്കം 99 സ്ഥാനാർഥികളടങ്ങിയവരുടെ പട്ടികയാണ് പുറത്തു വിട്ടത്. ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നും ബവൻകുലെ കാംതിയിൽ നിന്നുമാണ് മത്സരിക്കുക.
ഘട്‌കോപ്പർ വെസ്റ്റിൽ നിന്നും രാം കദം, ചിക്ലിയിൽ നിന്നും ശ്വേത മഹാലെ പാട്ടീൽ, ഭോക്കറിൽ നിന്നും ശ്രീജയ അശോക് ചവാൻ, കങ്കാവ്‌ലിയിൽ നിന്നും നിതീഷ് റാണെ എന്നീ മറ്റ് പ്രമുഖ നേതാക്കളും മത്സര രംഗത്തുണ്ട്.
ഈ വർഷം ഫെബ്രുവരിയിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ്റെ മകളാണ് ശ്രീജയ.288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 20 ന് ഒറ്റഘട്ടമായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. നവംബർ 23നാണ് വോട്ടെണ്ണൽ.
അതേസമയം, ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുന്ന ജെഎംഎമ്മും കോൺഗ്രസും 70 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബിജെപി 66 സീറ്റുകളിലെ സ്ഥാനാർഥികളുടെ ലിസ്റ്റും പുറത്തു വിട്ടിട്ടുണ്ട്. ജാർഖണ്ഡിലെ 81 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 68 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്.