fbwpx
ഭൂമിയിൽ കണ്ടെത്തിയതിൽ വെച്ച് ഗുണമേന്മയിൽ രണ്ടാമതുള്ള വജ്രം കിട്ടിയത് ഈ രാജ്യത്ത് നിന്നാണ്
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Aug, 2024 05:46 AM

ഒരു കൈപ്പത്തിയിൽ ഇരിക്കുന്ന വജ്രത്തിൻ്റെ ചിത്രം ദി ഗാർഡിയനാണ് പുറത്തുവിട്ടത്. ബോട്‌സ്വാനയുടെ പ്രസിഡൻ്റ് മോക്‌വീറ്റ്‌സി മസിസിയുടെ ഓഫീസിൽ മുന്നിൽ വെച്ചാണ് പേരിടാത്ത പുതിയ വജ്രം പുറം ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചത്

WORLD


ഭൂമിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ രത്ന ഗുണനിലവാരമുള്ള രണ്ടാമത്തെ വജ്രം ബോട്സ്വാനയിൽ കണ്ടെത്തി. 2,492 കാരറ്റ് അസംസ്കൃത വജ്രമാണിത്. കനേഡിയൻ ഖനന കമ്പനിയായ ലൂക്കാറ ഡയമണ്ട് കോർപറേഷൻ്റെ ഉടമസ്ഥതയിലുള്ള, ബോട്സ്വാനയിലെ കറോവേ ഡയമണ്ട് ഖനിയിൽ നിന്നാണ് അസാധാരണമായ വലിപ്പവും ഗുണമേന്മയുമുള്ള കല്ല് വീണ്ടെടുത്തത്.

ഒരു കൈപ്പത്തിയിൽ ഇരിക്കുന്ന വജ്രത്തിൻ്റെ ചിത്രം ദി ഗാർഡിയനാണ് പുറത്തുവിട്ടത്. ബോട്‌സ്വാനയുടെ പ്രസിഡൻ്റ് മോക്‌വീറ്റ്‌സി മസിസിയുടെ ഓഫീസിൽ മുന്നിൽ വെച്ചാണ് പേരിടാത്ത പുതിയ വജ്രം പുറം ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചത്.

ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ രത്ന ഗുണമേന്മയുള്ള വജ്രം 3,106 കാരറ്റിൻ്റെ കുള്ളിനൻ വജ്രമാണ്. ഇത് 1905ൽ ദക്ഷിണാഫ്രിക്ക ബ്രിട്ടീഷ് കോളനിയായിരുന്നപ്പോൾ ഖനനം ചെയ്തെടുക്കുകയും, പിന്നീട് എഡ്വേർഡ് ഏഴാമൻ രാജാവിന് സമ്മാനിക്കുകയും ചെയ്തു. ഇത് പിന്നീട് നിരവധി രത്നങ്ങളാക്കി മുറിച്ചെടുത്തിരുന്നു. അവയിൽ ചിലത് ഇപ്പോൾ ബ്രിട്ടനിലെ രാജാവിൻ്റെ കിരീടം ഉൾപ്പെടെയുള്ള ആഭരണങ്ങളുടെ ഭാഗമാണ്.

ഈ അസാധാരണമായ 2,492 കാരറ്റ് വജ്രം കണ്ടെടുത്തതിൽ ഞങ്ങൾ ആഹ്ളാദത്തിലാണെന്ന് ലൂക്കാറ എന്ന ഖനന കമ്പനിയുടെ പ്രസിഡൻ്റായ വില്യം ലാം പറഞ്ഞു. വജ്രത്തിൻ്റെ വിപണി മൂല്യം എന്താണെന്നോ അത് രത്നങ്ങളാക്കി മുറിക്കാൻ കഴിയുമോ എന്നതിനെ കുറിച്ചും ലൂക്കാറ പ്രതികരിച്ചില്ല. അതേസമയം, രാജ്യത്ത് കണ്ടെത്തിയതിൽ ഏറ്റവും വലിയ വജ്രമാണിതെന്ന് ബോട്സ്വാന സർക്കാർ അറിയിച്ചു.

READ MORE: ഒടുവില്‍ ക്രിസ്റ്റ്യാനോയും പറഞ്ഞു... വരൂ... ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ; യൂട്യൂബ് ചാനല്‍ തുടങ്ങി ഫുട്ബോള്‍ സൂപ്പർതാരം


കറോവേ ഡയമണ്ട് ഖനിയിൽ ഇതിന് മുമ്പും വജ്രം കണ്ടെത്തിയിട്ടുണ്ട്. 2019ൽ ലൂക്കാറ ഡയമണ്ട് കോർപറേഷൻ 1,758 കാരറ്റ് സെവെലോ വജ്രം കുഴിച്ചെടുത്തിരുന്നു. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രമാണിത്. കാഴ്ചയിൽ കറുത്ത രത്നം ലൂയി വിറ്റൺ വെളിപ്പെടുത്താത്ത തുകയ്ക്ക് വാങ്ങി. കറോവേ ഖനിയിൽ നിന്ന് തന്നെ ലഭിച്ച 1,111 കാരറ്റുള്ള ലെസെഡി ലാ റോണ ഡയമണ്ട് 2017ൽ ഒരു ബ്രിട്ടീഷ് ജ്വല്ലറി 53 മില്യൺ ഡോളർ വിലയ്ക്ക് വാങ്ങിയിരുന്നു.

1895ൽ ബ്രസീലിൽ നിലത്തിന് മുകളിൽ നിന്ന് കണ്ടെത്തിയതും വ്യാവസായിക ആവശ്യങ്ങൾക്കായി ചെറുതാക്കിയതുമായ കറുത്ത നിറമുള്ള 'സെർജിയോ' ആണ് ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ വജ്രം. സെർജിയോ പോലുള്ള കറുത്ത 'കാർബണഡോ സ്റ്റോണുകൾ' ഉൽക്കാ ശിലകളുടെ ഭാഗങ്ങളാണെന്നാണ് കരുതപ്പെടുന്നത്.


Also Read
user
Share This

Popular

NATIONAL
KERALA
'ഇനി സിനിമ ഹിറ്റടിക്കും'; പുഷ്പ 2 റിലീസ് ദിവസം യുവതി മരിച്ച വാര്‍ത്തയറിഞ്ഞ് അല്ലു അര്‍ജുന്‍ പറഞ്ഞു: തെലങ്കാന എംഎല്‍എ നിയമസഭയില്‍