വികാഷിൻ്റെ നിർദേശപ്രകാരം നിഖില്‍ ഇയാളുമായി ബന്ധപ്പെടുകയായിരുന്നു എന്നാണ് യുഎസിന്‍റെ ആരോപണം. എന്നാല്‍ കൊലപാതകം നടത്താനായി ഇവർ ബന്ധപ്പെട്ട 'വാടകക്കൊലയാളി' ഒരു യുഎസ് രഹസ്യ ഫെഡറൽ ഏജൻ്റായിരുന്നു. ഇതാണ് വികാഷിനും നിഖിലിനും വിനയായത്.
മുൻ ഇന്ത്യൻ ഇന്ത്യൻ ഇൻ്റലിജൻസ് ഓഫീസർ വികാഷ് യാദവിനെ പത്ത് മാസം മുമ്പ് ഡൽഹി പൊലീസ് അറസ്റ്റു ചെയ്‌തതായി റിപ്പോർട്ട്. കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏപ്രിലിൽ ഇയാൾക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.
2023 നവംബറിൽ തൻ്റെ പരിചയക്കാരൻ വികാഷ് യാദവിനെ പരിചയപ്പെടുത്തിയെന്നും താനൊരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനാണെന്നും പശ്ചിമേഷ്യയിൽ നിരവധി ബന്ധങ്ങളുണ്ടെന്നും പറഞ്ഞതായി പരാതിക്കാരൻ മൊഴി നൽകി. ആശയവിനിമയം നടത്താൻ നമ്പർ കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.
ജോലിയെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും യാദവ് തന്നോട് നിരന്തരം ചോദിച്ചിരുന്നതായി പരാതിയിൽ പറയുന്നു. തൻ്റെ ജോലിയെയും ഓഫീസിനെയും കുറിച്ചുള്ള വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ലെന്നും പരാതിക്കാരൻ നൽകിയ മൊഴിയിൽ പറയുന്നു. ഡിസംബർ 11 ന് വികാഷ് യാദവ് ഒരു കാര്യം ചർച്ച ചെയ്യണമെന്നവശ്യപ്പെട്ട് തന്നെ വിളിച്ച് വരുത്തിയെന്നും ലോധി റോഡിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തതായും പരാതിക്കാരൻ പറഞ്ഞു.
യാദവിൻ്റെ കൂടെ ആ സമയത്ത് മറ്റൊരാളും കൂടി ഉണ്ടായിരുന്നു. അവിടെ നിന്ന് അവർ തന്നെ ബലമായി തട്ടിക്കൊണ്ടുപോയി ഡിഫൻസ് കോളനിയിലെ ഒരു ഫ്ലാറ്റിലേക്ക് കൊണ്ടുപോകുകയും അവിടെ ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയി തന്നെ കൊല്ലാൻ കരാർ നൽകിയെന്ന് യാദവ് പറഞ്ഞതായി പരാതിക്കാരൻ അവകാശപ്പെട്ടു.
യാദവിൻ്റെ കൂടെ ഉണ്ടായിരുന്നയാൾ തലയ്ക്ക് അടിക്കുകയും തൻ്റെ സ്വർണ ചെയിനും മോതിരവും ബലം പ്രയോഗിച്ച് കൈക്കലാക്കിയെന്നും പരാതിക്കരാൻ പറഞ്ഞു. ആരോടെങ്കിലും പരാതി പറഞ്ഞാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും വഴിയരികിൽ ഉപേക്ഷിച്ചു പോയതായും പരാതിക്കാരൻ പറഞ്ഞു.
പരാതിക്കാരൻ ഉടൻ തന്നെ പൊലീസിൽ സ്റ്റേഷനിൽ എത്തി പരാതി നൽകി. കൊലപാതകശ്രമം, ക്രിമിനൽ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ പ്രകാരം കേസിൽ എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തു. ഡിസംബർ 18നാണ് യാദവിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തത്. ഏപ്രിലിൽ ഇവർക്ക് ജാമ്യം ലഭിച്ചു.
വികാഷ് യാദവ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. എന്നാൽ യുഎസ് നീതിന്യായ വകുപ്പിൻ്റെ കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്ന വികാഷ് യാദവ് ഇനി ഇന്ത്യൻ സർക്കാരിൻ്റെ ജീവനക്കാരനല്ലെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഖലിസ്ഥാന്‍വാദി ഗുർപത്വന്ത് പന്നുനിനെതിരെയുണ്ടായ വധശ്രമത്തിനു പിന്നില്‍ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങുമായി (റോ) ബന്ധമുള്ള വികാഷ് യാദവ് ആണെന്ന ആരോപണം ഉയർന്നിരുന്നു. നിലവില്‍ ഇന്ത്യയിലുള്ള വികാഷ് യാദവിന്‍റെ പേരില്‍ ന്യൂയോർക്ക് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
ഗൂഢാലോചനയില്‍ പങ്കാളിയായ മൂന്നാമത്തെ ആള്‍ ഒരു 'ഹിറ്റ്മാൻ' (വാടകക്കൊലയാളി) ആയിരുന്നു. വികാഷിൻ്റെ നിർദേശപ്രകാരം നിഖില്‍ ഇയാളുമായി ബന്ധപ്പെടുകയായിരുന്നു എന്നാണ് യുഎസിന്‍റെ ആരോപണം. എന്നാല്‍ കൊലപാതകം നടത്താനായി ഇവർ ബന്ധപ്പെട്ട 'വാടകക്കൊലയാളി' ഒരു യുഎസ് രഹസ്യ ഫെഡറൽ ഏജൻ്റായിരുന്നു. ഇതാണ് വികാഷിനും നിഖിലിനും വിനയായത്.
വികാഷും നിഖിലും തമ്മിലുള്ള ആശയവിനിമയ രേഖകളാണ് ഇവർക്കെതിരെയുള്ള പ്രധാന തെളിവ്. ഈ രേഖകള്‍ പ്രകാരം, വികാഷ് നിഖിലിനോട് ഗുർപത്വന്ത് പന്നുനിനെ കൊലപ്പെടുത്താന്‍ പദ്ധതി ആവിഷ്കരിക്കാന്‍ പറയുന്നു. ഇതിനു പ്രത്യുപകാരമായി തന്‍റെ പേരില്‍ ഗുജറാത്തിലുള്ള കേസുകള്‍ റദ്ദാക്കണമെന്ന് നിഖില്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചതോടെയാണ് കാര്യങ്ങള്‍ ചലിച്ചു തുടങ്ങിയത്.
ALSO READ: "ഇന്ത്യയുടെ നടപടികള്‍ സ്വീകാര്യമല്ല"; നിലപാട് കടുപ്പിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ
നിഖിലും വികാഷും വാടകക്കൊലയാളിയെ കണ്ടെത്തി 100,000 ഡോളറിനു പന്നുനിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുന്നു. ഇതിനായി 15,000 ഡോളർ മുന്‍കൂർ തുകയും നല്‍കി. ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിക്കുന്നതിനു മുന്‍പാണ് ഈ തുക കൈമാറ്റം. മാത്രമല്ല, ഈ സംഭവത്തന് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് കാനഡയില്‍ ഖലിസ്ഥാന്‍വാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്.
നിജ്ജാറിന്‍റെ കൊലപാതകത്തില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണർക്കും മറ്റ് നയതന്ത്രജ്ഞർക്കും പങ്കുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനു പിന്നാലെയാണ് വികാഷിന്‍റെ കേസ് വീണ്ടും ഉയർന്നു വന്നത്. ട്രൂഡോയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ ആരോപണവിധേയനായ ഹൈക്കമ്മീഷണർ അടക്കം ആറ് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാനഡ പുറത്താക്കുകയും മറുപടിയായി ഇന്ത്യയും ആറ് കനേഡിയന്‍ നയതന്ത്രജ്ഞരെ രാജ്യത്തുനിന്നും പുറത്താക്കുകയും ചെയ്തു.
പന്നുനിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ വികാഷിനെ കൈമാറണമെന്ന് യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടേക്കാം. കേസിലെ മറ്റൊരു പ്രതിയായ നിഖില്‍ ഗുപ്തയെ കഴിഞ്ഞ ജൂണില്‍ ചെക്കിയയില്‍ നിന്നും യുഎസിലേക്ക് കൈമാറ്റം ചെയ്തിരുന്നു. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ 40 വർഷം വരെ തടവുശിക്ഷയാകും വികാഷിനും നിഖിലിനും ലഭിക്കുക. കൊലപാതക ശ്രമം, ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഗൂഢാലോചന എന്നിവയാണ് ഇവർക്കെതിരെയുള്ള കുറ്റാരോപണങ്ങള്‍.