ആഫ്രിക്കയിൽ സന്ദർശനം നടത്തിയ സമയത്താണ് ഇയാൾക്ക് രോഗം പിടിപെട്ടിട്ടുള്ളതെന്നും ഏജൻസി അറിയിച്ചു
എംപോക്സിൻ്റെ കൂടുതൽ തീവ്രവകഭേദമായ എംപോക്സ് ക്ലേഡ് 2 ആദ്യ കേസ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതായി സ്വീഡൻ പബ്ലിക് ഹെൽത്ത് ഏജൻസി വ്യക്തമാക്കി. ആഫ്രിക്കൻ വൻകരയ്ക്ക് പുറമേ മറ്റൊരു രാജ്യത്ത് ആദ്യമായാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.
ആഫ്രിക്കയിൽ സന്ദർശനം നടത്തിയ സമയത്താണ് ഇയാൾക്ക് രോഗം പിടിപെട്ടിട്ടുള്ളതെന്നും ഏജൻസി അറിയിച്ചു. എംപോക്സ് ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് പുതിയ രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചത്.
Also Read: എംപോക്‌സ് തീവ്ര വ്യാപനം; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
ആഫ്രിക്കയിലെ കോംഗോയിൽ ആരംഭിച്ച രോഗത്തിൻ്റെ തുടക്കത്തിൽ ചുരുങ്ങിയത് 450 പേരെങ്കിലും മരിച്ചിരുന്നു. ഇത് പിന്നീട് മധ്യ ആഫ്രിക്കയുടെ ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു.
രോഗം പിടിപെട്ടയാൾ രാജ്യത്ത് ചികിത്സയിലുണ്ട് എന്നതിനർഥം രോഗവ്യാപന സാധ്യത ഉണ്ട് എന്നല്ലെന്നും സ്വീഡിഷ് പബ്ലിക് ഹെൽത്ത് ഏജൻസി മേധാവി ഒലീവിയ വിഗ്സെൽ പറഞ്ഞു.
മങ്കിപോക്സ് എന്നറിയപ്പെട്ടിരുന്ന എംപോക്സ് ഇത് ബാധിച്ചയാളുമായി അടുത്ത് ഇടപഴകുന്നതിലൂടെയും സെക്സിലൂടെയും ഇയാളുമായി അടുത്ത് നിന്ന് സംസാരിക്കുകയോ ശ്വസിക്കുകയോ ചെയ്യുന്നതിലൂടെയുമാണ് പകരുക.
Also Read: കുരങ്ങ് പനി: ആഫ്രിക്കയില്‍ ആരോഗ്യ അടിയന്തരാവസ്ഥ; മരുന്നിനും ക്ഷാമം