fbwpx
"കൊൽക്കത്തയിലെ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു, മമത രാജി വെക്കണം"; നിർഭയയുടെ അമ്മ
logo

ന്യൂസ് ഡെസ്ക്

Last Updated : 17 Aug, 2024 08:09 PM

തൻ്റെ അധികാരം ഉപയോഗിച്ച് കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പ്രതിഷേധങ്ങൾ നടത്തി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മമത ശ്രമിക്കുന്നതെന്നും നിർഭയയുടെ അമ്മ പറഞ്ഞു.

KOLKATA DOCTOR MURDER


കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി 2012 ഡൽഹി കൂട്ടബലാത്സംഗ കേസിലെ ഇരയുടെ അമ്മ. സംസ്ഥാനത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി രാജി വെക്കണമെന്നും നിർഭയയുടെ അമ്മ ആവശ്യപ്പെട്ടു. തൻ്റെ അധികാരം ഉപയോഗിച്ച് കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പ്രതിഷേധങ്ങൾ നടത്തി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മമത ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

"ഈ വിഷയത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മമത ബാനർജി പ്രതിഷേധിക്കുന്നത്. അവർ ഒരു സ്ത്രീയാണ്. രാഷ്ട്രത്തലവൻ എന്ന നിലയിൽ തൻ്റെ ഉത്തരവാദിത്തം നിർവഹിക്കുമ്പോൾ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമായിരുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ മമത പൂർണപരാജയമാണ്. അതിനാൽ അവർ രാജിവയ്ക്കണം." നിർഭയയുടെ അമ്മ പറഞ്ഞു.

ALSO READ: തിരികെ ജോലിയിൽ പ്രവേശിക്കണം, സുരക്ഷ ഉറപ്പാക്കാൻ സാധ്യമായതൊക്കെ ചെയ്യും: ഡോക്ടർമാർക്ക് ഉറപ്പുമായി കേന്ദ്രം

സംഭവത്തിൽ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് റാലി നടത്തുമെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. കൊലപാതകത്തില്‍ ദേശീയ തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് വെള്ളിയാഴ്ച റാലി നടത്തുമെന്ന് പ്രഖ്യാപിച്ച് മമത രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ ഈ നടപടിയെ ഉൾപ്പെടെയാണ് അവർ വിമർശിച്ചത്. 

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ആവശ്യമുയര്‍ന്നപ്പോള്‍ ആദ്യഘട്ടത്തില്‍ അത് അനുവദിക്കാന്‍ മമത ബാനര്‍ജി തയ്യാറായിരുന്നില്ല. എന്നാല്‍ കേസില്‍ അന്വേഷണം വൈകുന്നത് ശരിയായ നടപടിയല്ല എന്ന് കാണിച്ച് സിബിഐ കേസ് എടുക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

ALSO READ: "ബലാത്സംഗ കേസുകൾ വർധിക്കുന്നത് ആണും പെണ്ണും അടുത്തിടപഴകുന്നതിനാൽ"; വിവാദമായി മമതയുടെ മുൻകാല പ്രസ്താവന

അതേസമയം ബലാത്സംഗകേസുകളുമായി ബന്ധപ്പെട്ട് 12 വർഷങ്ങൾക്ക് മുൻപ് മമത നടത്തിയ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ അടുത്തിടപഴകുന്നതാണ് ബലാത്സംഗ കേസുകളുടെ വർധനവിന് കാരണമെന്നായിരുന്നു മമതയുടെ പരാമർശം.

ഓഗസ്റ്റ് ഒന്‍പതിനാണ് രണ്ടാം വര്‍ഷ മെഡിക്കല്‍ പിജി വിദ്യാര്‍ഥിനിയെ കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജിന്റെ സെമിനാര്‍ ഹാളിലെ പോഡിയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മകള്‍ ക്രൂരമായ ആക്രമണത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ALSO READ: കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപക പണിമുടക്കില്‍ ഐഎംഎ ഉന്നയിക്കുന്ന 5 ആവശ്യങ്ങള്‍

ശരീരം മുഴുവന്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. തലയിലും ചുണ്ടിലും ഗുരുതരമായി പരിക്കേറ്റതിന്റെ അടയാളങ്ങളുമുണ്ട്. ആക്രമണത്തിനിടയില്‍ ശബ്ദം പുറത്തുവരാതിരിക്കാന്‍ വായ മൂടിയിട്ടുണ്ടാകാം. കഴുത്തില്‍ കടിയേറ്റതിന്റെ പാടുകളും ശരീരത്തില്‍ നിന്ന് 150 ഗ്രാം ബീജത്തിന്റെ അംശവും കണ്ടെത്തി. ഇതെല്ലാം മകള്‍ ക്രൂരമായ അക്രമത്തിന് ഇരയായതിൻ്റെ തെളിവുകളാണെന്ന് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

KERALA
"മധു മുല്ലശ്ശേരി പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിലെത്തിയതിൻ്റെ ഉദാഹരണം"; വിമർശനവുമായി വി.ജോയി
Also Read
user
Share This

Popular

WORLD
WORLD
WORLD
ക്രിസ്‌തുമസ് മാർക്കറ്റിൽ കാർ പാഞ്ഞുകയറിയ സംഭവം: ആക്രമണത്തിന് മുമ്പ് സുരക്ഷാ വീഴ്ചകളുണ്ടായോ എന്ന് അന്വേഷിക്കാൻ ജർമനി