fbwpx
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽ നിന്ന് സ്വർണം തട്ടിയ കേസ്; മുൻ ബാങ്ക് മാനേജർ മധ ജയകുമാർ റിമാൻഡിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Aug, 2024 08:26 AM

ബാങ്കിൽ ആളുകൾ പണയം വച്ച 26.24 കിലോ സ്വർണം എടുത്ത് പകരം മുക്കുപണ്ടം വച്ചു എന്നാണ് മധ ജയകുമാറിനെതിരായ പരാതി

KERALA

പ്രതീകാത്മക ചിത്രം


ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽ നിന്ന് 26.24 കിലോ സ്വർണം തട്ടിയ കേസിലെ പ്രതിയായ മുൻ ബാങ്ക് മാനേജർ മധ ജയകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ  ഇന്ന് പുലർച്ചെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  കർണാടകയിൽ നിന്നാണ് ഇന്നലെ പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

ബാങ്കിൽ ആളുകൾ പണയം വെച്ച 26.24 കിലോ സ്വർണം എടുത്ത് പകരം മുക്കുപണ്ടം വച്ചു എന്നാണ് മധ ജയകുമാറിനെതിരായ പരാതി. വിശദമായും ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി മധ ജയകുമാറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇന്ന് അപേക്ഷ നൽകുമെന്നാണ് ലഭ്യമാകുന്ന വിവരം.

അറസ്റ്റ് ചെയ്ത പ്രതി മധ ജയകുമാറിനെ  ഇന്ന് പുലർച്ചെയാണ് കൊയിലാണ്ടി മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയത്.  പ്രതിക്കായി ഉടൻ കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് മധയുടെ ഭാര്യയെയും ചില ബാങ്ക് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുമെന്നും തട്ടിപ്പിൽ കൂടുതൽ ആളുകൾക്ക്  പങ്കുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.


NATIONAL
വെടിനിര്‍ത്തലിനു പിന്നാലെ ഡ്രോണ്‍ ആക്രമണം; വീണ്ടും ബ്ലാക്ക് ഔട്ട്
Also Read
user
Share This

Popular

NATIONAL
KERALA
"പാക് നുഴഞ്ഞുകയറ്റം അങ്ങേയറ്റം അപലപനീയം"; വെടിനിർത്തൽ ലംഘിച്ചുള്ള അക്രമങ്ങളെ ഗൗരവത്തോടെ കാണുമെന്ന് ഇന്ത്യ