കൂടാതെ മൂന്ന് അധിക ജനറൽ ക്ലാസ് കോച്ചുകളും ഒരു സ്ലീപ്പർ ക്ലാസ് കോച്ചും കൂട്ടി ചേർക്കുമെന്നും അധികൃതർ അറിയിച്ചു
തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസിലെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു. യാത്രാ ബുദ്ധിമുട്ടുകൾ ഉന്നയിച്ചു കൊണ്ട് യാത്രക്കാർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിൻ്റെ ഫലമായാണ് നാല് കോച്ചുകൾ അധികമായി ചേർക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചത്. കൂടാതെ മൂന്ന് അധിക ജനറൽ ക്ലാസ് കോച്ചുകളും ഒരു സ്ലീപ്പർ ക്ലാസ് കോച്ചും കൂട്ടി ചേർക്കുമെന്നും അധികൃതർ അറിയിച്ചു. ഇതോടെ, ട്രെയിനിലെ കോച്ചുകളുടെ എണ്ണം 14ൽ നിന്ന് 18 ആയി ഉയർന്നു. ഓഗസ്റ്റ് 15 മുതൽ പുതിയ കോച്ചുകൾ നിലവിൽ വരും.
പാലരുവിയ്ക്കും വേണാടിനുമിടയില്‍ മെമു സർവീസ് അനുവദിക്കുക, വലിയ ലേഡീസ് കോച്ച് അനുവദിക്കുക, വന്ദേഭാരതിനായി പിടിച്ചിടുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യമുന്നയിച്ചു കൊണ്ട് യാത്രക്കാര്‍ എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. കറുത്ത ബാഡ്ജുകൾ ഉൾപ്പെടെ ധരിച്ചു കൊണ്ടാണ് പ്രതിഷേധം നടത്തിയത്. ഇതിൻ്റെ ഭാഗമായാണ് റെയിൽവേയുടെ തീരുമാനം.