പ്രതിയായ മനാഫ് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ സെക്രട്ടറിയാണ്
കോതമംഗലത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തില്‍ മൂന്ന് പേർ കൂടി പിടിയിൽ. മനാഫ്, ജിജോ ജോഷി, ഹരികൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതിയായ മനാഫ് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ സെക്രട്ടറിയാണ്.
ഓടക്കാലി റഫീഖിന്‍റെയും പായിപ്ര പൊന്നിരിക്കപ്പറമ്പ് സ്വദേശി അൻവറിന്റെയും നേതൃത്വത്തിലുള്ള സംഘങ്ങളാണ് കൊതമംഗലം മരിയ ബാറില്‍വെച്ച് ഏറ്റുമുട്ടിയത്. കോതമംഗലം പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ഇരുവരും ലേലത്തിലെടുത്ത താല്‍ക്കാലിക അമ്യൂസ്മെൻ്റ് പാർക്ക് നടത്തിപ്പിന്‍റെ പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
ഏറ്റുമുട്ടലില്‍ തലയ്ക്കും കൈക്കും പരുക്കേറ്റ രണ്ടു പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ ആശുപത്രി ചികിത്സയിലാണ്. സംഭവത്തില്‍ നാല് പേർ നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. അയിരൂർപാടം ചക്കരക്കാട്ടിൽ സിബി (45), ഓടക്കാലി നായ്ക്യംമാവുടി റഫീഖ് (41), കുത്തുകുഴി അയ്യങ്കാവ് ചരമയില്‍ അഭിനന്ദ് (20), പ്ലാങ്കോട് ദേവീഷ് (20) എന്നിവരാണ് അറസ്റ്റിലായത്.