"ഇന്ത്യക്കൊരു വലിയ വാർത്ത"; പ്രഖ്യാപനവുമായി ഹിൻഡൻബർഗ് റിസേർച്ച്; അദാനിക്ക് ശേഷം ആരെന്ന ആകാംക്ഷയിൽ ലോകം

അദാനിയെകുറിച്ച് റിപ്പോർട്ട് തയ്യാറാക്കി വൻ കോളിളക്കം സൃഷ്ടിച്ച ഹിൻഡൻബർഗിൻ്റെ പോസ്റ്റ് ഇതോനടകം തന്നെ വലിയ ചർച്ചയായി കഴിഞ്ഞു
"ഇന്ത്യക്കൊരു വലിയ വാർത്ത"; പ്രഖ്യാപനവുമായി ഹിൻഡൻബർഗ് റിസേർച്ച്; അദാനിക്ക് ശേഷം ആരെന്ന ആകാംക്ഷയിൽ ലോകം
Published on

ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരങ്ങൾ ഉടന്‍ പുറത്ത് വിടുമെന്ന് ഹിൻഡൻബർഗ് റിസർച്ച്. ഇന്ന് പുലർച്ചെ എക്സ് പോസ്റ്റ് വഴിയായിരുന്നു ഹിൻഡൻബർഗിൻ്റെ പ്രഖ്യാപനം. അദാനിയെകുറിച്ച് റിപ്പോർട്ട് തയ്യാറാക്കി വൻ കോളിളക്കം സൃഷ്ടിച്ച ഹിൻഡൻബർഗിൻ്റെ പോസ്റ്റ് ഇതോനടകം തന്നെ വലിയ ചർച്ചയായി കഴിഞ്ഞു. എന്നാൽ രാജ്യത്തെ ഇകഴ്ത്താനുള്ള പാശ്ചാത്യശ്രമങ്ങളാണിതെന്നുൾപ്പെടെയുള്ള കമൻ്റുകളും എക്സ് പോസ്റ്റിന് താഴെ കാണാൻ സാധിക്കും.

നഥാൻ ആൻഡേഴ്സൺ എന്ന വ്യക്തിയുടെ കീഴിലാണ് ഓഹരി വിപണിയെ കുറിച്ച് പഠനം നടത്തുന്ന ഹിൻഡൻബർഗ് എന്ന സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നത്. പല പ്രമുഖ കമ്പനികളെയും കുറിച്ചുള്ള വിശദമായ ഗവേഷണങ്ങൾ നടത്തി റിപ്പോർട്ടുകൾ പുറത്ത് വിട്ട് ഹിൻഡൻബർഗ് പല തവണ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിലെത്തിയ അദാനി ഗ്രൂപ്പിനെ കുറിച്ചുള്ള പഠനമാണ് ഇന്ത്യയിൽ ഹിൻഡൻബർഗിനെ കൂടുതൽ പ്രശസ്തമാക്കിയത്.

2023 ജനുവരി 24ന് അദാനി എൻ്റർപ്രൈസസ് ഒരു ഓഹരി വിൽപന ആരംഭിക്കാൻ പദ്ധതിയിടുന്നതിന് തൊട്ടുമുമ്പ് ഹിൻഡൻബർഗ് കമ്പനിക്കെതിരെ രൂക്ഷമായ വിമർശനം പുറത്തിറക്കി.ഇതോടെ അദാനി ഗ്രൂപ്പിൻ്റെ ഓഹരികളിൽ വൻതോതിൽ മൂല്യത്തകർച്ച നേരിടേണ്ടി വന്നു. വിപണി മൂലധനം ഏകദേശം 86 ബില്ല്യൺ ഡോളർ (86,00 കോടി) കുറഞ്ഞു. പിന്നാലെ അദാനി ഗ്രൂപ്പ് ഇവർക്കെതിരെ അപകീർത്തിപെടുത്തൽ നോട്ടീസും നൽകിയിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com