fbwpx
രാഷ്ട്രീയ സഖ്യ സാധ്യതകളുടെ പരീക്ഷണശാലയാകുന്ന ഹരിയാന
logo

ന്യൂസ് ഡെസ്ക്

Last Updated : 04 Oct, 2024 08:36 AM

വലിയ മാറ്റമുള്ള സഖ്യങ്ങളാണ് ഇത്തവണ ഹരിയാനയില്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നത്

NATIONAL


രാഷ്ട്രീയ സഖ്യ സാധ്യതകളുടെ പരീക്ഷണശാലയാണ് എല്ലാക്കാലത്തും ഹരിയാന. ചേരി മാറ്റങ്ങളെ പരിഹസിക്കുന്ന 'ആയാ റാം ഗയാ റാം' പ്രയോഗം അടക്കം ഉടലെടുത്ത നാട്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ സഖ്യങ്ങളിൽ വലിയ മാറ്റങ്ങളുണ്ട്. ദേശീയ തലത്തിലെ ഭാവി പാറ്റേണുകളിലേക്ക് കൂടി വെളിച്ചം വീശുന്നതാണ് ഈ തെരഞ്ഞെടുപ്പിലെ സഖ്യ സമവാക്യങ്ങൾ.

1967ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ സഖ്യരാഷ്ട്രീയത്തിന്‍റെ ആദ്യാക്ഷരം ഹരിയാന കുറിച്ചു. കോൺഗ്രസിൽ നിന്ന് എംഎൽഎമാരുമായി പുറത്തുവന്ന റാവു ബിരേന്ദർ സിങ് നേതൃത്വം കൊടുത്ത വിശാൽ ഹരിയാന പാർട്ടിയാണ് ഇക്കാര്യത്തിൽ മുൻഗാമി. സംസ്ഥാനം പിറന്ന് ഒരു വർഷം പിന്നിടുമ്പോഴേക്കും കോൺഗ്രസിനെ പുറത്താക്കി സിങിനെ മുഖ്യമന്ത്രിയാക്കാൻ അവർക്കായി. അതിവേഗ രാഷ്ട്രീയ കൂറുമാറ്റത്തെ വിശേഷിപ്പിക്കാൻ 'ആയാ റാം ഗയാ റാം' എന്ന പ്രയോഗം സംഭാവന ചെയ്തത് ബിരേന്ദർ സിങ്ങാണ്. 1977ൽ ജനസംഘത്തിന്‍റെ പിന്തുണയില്‍ ജനതാപാർട്ടി വൻ വിജയം നേടി. 1987ൽ ബിജെപി-ലോക് ദൾ സഖ്യപരീക്ഷണം. 77 സീറ്റ് നേടി ബിജെപി –ലോക് ദൾ സഖ്യം അധികാരം പിടിച്ചു. എന്നാല്‍ ലോക് ദളിന്‍റെ ദേവിലാലും മകൻ ഓം പ്രകാശ് ചൗട്ടാലയും തമ്മിൽ മുഖ്യമന്ത്രി കസേരക്കായി പിടിവലിയായി. അങ്ങനെ ആ സർക്കാർ കാലം തികയ്ക്കാതെ തകർന്നു വീണു.

Also Read: കോൺഗ്രസ് നിലകൊള്ളുന്നത് വർഗീയതയ്ക്കും സ്വജനപക്ഷപാതത്തിനും വേണ്ടി, ഹരിയാന ഭിന്നിപ്പിനെ അംഗീകരിക്കില്ല: പ്രധാനമന്ത്രി

ജാട്ട് സമുദായ രാഷ്ട്രീയത്തിന് കരുത്ത് പകർന്നതില്‍ ദേവിലാലിന് വലിയ പങ്കുണ്ട്. ലോക് ദളിന്‍റെ രൂപീകരണത്തോടെ ജാതി, സഖ്യരാഷ്ട്രീയത്തിലെ പ്രധാന ചേരുവയായി. 1996ൽ ബൻസിലാലിന്‍റെ ഹരിയാന വികാസ് പാർട്ടി - ബിജെപി സഖ്യം അധികാരത്തിലെത്തി. അധികം വൈകാതെ ഈ സർക്കാരും വീണു. 2000ൽ സംസ്ഥാനത്ത് കാലം തികയ്ക്കുന്ന ആദ്യ സർക്കാരുണ്ടായി. ചൗട്ടാലയുടെ ഐഎൻഎൽഡിയും ബിജെപിയും ചേർന്ന് രൂപീകരിച്ച സഖ്യമാണ് ആദ്യമായി കാലാവധി പൂർത്തിയാക്കുന്ന സഖ്യം . സൗജന്യ വാഗ്ദാനങ്ങളുടെ 'വെൽഫയർ രാഷ്ട്രീയം' അന്നേ ഹരിയാന പരീക്ഷിച്ചു. ഈ തെരഞ്ഞെടുപ്പോടെ ചരിത്രമാകാൻ പോകുന്ന രാഷ്ട്രീയ സഖ്യം, ബിജെപി-ജെജെപി സഖ്യസർക്കാർ, 2019ൽ ഉടലെടുത്തതാണ്. നാലരവർഷം പിന്നിട്ടപ്പോൾ മനോഹർ ഖട്ടറെ മാറ്റി നായബ് സൈനിയെ മുഖ്യമന്ത്രിയാക്കിയാണ് സഖ്യം കാലം തികച്ചത്.

വലിയ മാറ്റമുള്ള സഖ്യങ്ങളാണ് ഇത്തവണ ഹരിയാനയില്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിന്‍റെ ഗതി നിർണയിക്കുന്ന ജാതി-സമുദായ സമവാക്യങ്ങൾ ഹരിയാന പിന്നെയും മാറ്റിയെഴുതുകയാണ്. കാർഷിക നിയമങ്ങളിലെ കേന്ദ്ര നീക്കമടക്കം നയപരമായ പല വിഷയങ്ങളിൽ ഭിന്നത രൂക്ഷമായതിന് പിന്നാലെയാണ് ജെജെപി–ബിജെപി സഖ്യം പിരിഞ്ഞത്. കർഷക സ്വാധീനമുള്ള ജെജെപിക്ക് ബിജെപിയുടെ നയം പ്രതിസന്ധിയായി. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിനുണ്ടായ തിരിച്ചടി ജെജെപി-ബിജെപി ബന്ധം ഉലച്ചു.

Also Read: പത്ത് വർഷത്തെ ഭരണം കൊണ്ട് ബിജെപി സർക്കാർ ഹരിയാനയെ നശിപ്പിച്ചു; വിമർശനവുമായി രാഹുൽ ഗാന്ധി

ഇന്ത്യൻ ദളിത് രാഷ്ട്രീയത്തിന് പുതുശക്തി പകർന്ന ചന്ദ്രശേഖർ ആസാദിന്‍റെ ആസാദ് സമാജ് പാർട്ടിയുമായാണ് ഇനി ജെജെപിയ്ക്ക് സഖ്യം. ജാട്ട് സ്വാധീനമുള്ള ജെജപിയും ദളിത് പാർട്ടിയായ എഎസ്പിയും തമ്മിലുള്ള യോജിപ്പ് വിശാല സാധ്യതകൾ തുറന്നിടുന്നുണ്ട്. പഴയ ഭരണകക്ഷിയും ബിജെപി സഖ്യകക്ഷിയുമായിരുന്ന ഐഎൻഎൽഡിക്ക് ഇത്തവണ ബിഎസ്പിയാണ് കൂട്ട്. കോൺഗ്രസ്-സിപിഐഎം യോജിപ്പിൽ ഇന്‍ഡ്യ മുന്നണി മത്സരിക്കുന്നു. ദേശീയ തലത്തിൽ ഇൻഡ്യാ മുന്നണിയുടെ ഭാഗമായ എഎപി ഹരിയാനയിൽ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. സാമുദായിക രാഷ്ട്രീയത്തിലെ ഭാവി സൂചകങ്ങളെ കൂടിയാണ് ഇത്തവണത്തെ ഹരിയാന വോട്ട് രാഷ്ട്രീയം അടയാളപ്പെടുത്തുക.

KERALA
'സഹോദരി പരസ്ത്രീ ബന്ധം വിലക്കിയതിൽ ദേഷ്യം, കുഞ്ഞിൻ്റെ കരച്ചിൽ അരോചകമായി തോന്നി,'; ബാലരാമപുരം കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്
Also Read
user
Share This

Popular

NATIONAL
CRICKET
ഡൽഹി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എഎപിക്ക് തിരിച്ചടി; "ആം ആദ്മിയിൽ ഇനി വിശ്വാസമില്ല"; 8 എംഎൽഎമാർ പാർട്ടി വിട്ടു