fbwpx
ജോലിക്കിടെ ബാങ്ക് ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ചു, മരണകാരണം ജോലി സമ്മര്‍ദമെന്ന് സഹപ്രവര്‍ത്തകര്‍
logo

ന്യൂസ് ഡെസ്ക്

Posted : 25 Sep, 2024 06:22 PM

സംഭവം അത്യന്തം ആശങ്കാജനകമാണെന്നും ഇത് രാജ്യത്തിൻ്റെ നിലവിലെ സാമ്പത്തിക സമ്മർദത്തിൻ്റെ പ്രതിഫലനമാണെന്നും സമാജ്‌വാദി പാർട്ടി (എസ്‌പി) അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു

NATIONAL


ഉത്തർപ്രദേശിൽ ജോലിക്കിടെ ബാങ്ക് ജീവനക്കാരി കുഴഞ്ഞു വീണ് മരിച്ചു. ഓഫീസിൽ തന്റെ ദൈനംദിന ജോലികൾ ചെയ്യുന്നതിനിടെയാണ് 45 വയസുകാരിയായ എച്ച്ഡിഎഫ്സി ജീവനക്കാരി മരിച്ചത്.

വിഭൂതിഖണ്ഡിലെ എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ അഡീഷണൽ ഡെപ്യൂട്ടി വിപി സദ ഫാത്തിമ (45) ജോലിക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചു. അവരുടെ ശരീരത്തിൻ്റെ പഞ്ചനാമ (നിരീക്ഷണ രേഖ) പൂരിപ്പിച്ച് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകും." വിഭൂതിഖണ്ഡ് അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ രാധാരാമൻ സിംഗ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ALSO READ : 'ഒന്നിനെയും ഭയമില്ല, നിയമപരമായി തന്നെ നേരിടും'; മുഡ ഭൂമി കുംഭകോണ കേസിൽ പ്രതികരിച്ച് സിദ്ധരാമയ്യ

സദയുടെ മരണം ജോലി സമ്മർദത്തെത്തുടർന്നാണ് എന്ന് സഹപ്രവർത്തകർ പറഞ്ഞതായി ദൈനിക് ഭാസ്കർ റിപ്പോർട്ട് ചെയ്യുന്നു. പുണെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന മലയാളി യുവതി അന്ന സെബാസ്റ്റ്യന്റെ മരണം അമിതമായ ജോലിസമ്മർദത്തെ തുടർന്നാണെന്ന ആരോപണം നിലനിൽക്കെയാണ് വീണ്ടും അത്തരത്തിലുള്ള മറ്റൊരു മരണം കൂടി റിപ്പോർട്ട് ചെയ്യുന്നത്.

സംഭവം അത്യന്തം ആശങ്കാജനകമാണെന്നും ഇത് രാജ്യത്തിൻ്റെ നിലവിലെ സാമ്പത്തിക സമ്മർദത്തിൻ്റെ പ്രതിഫലനമാണെന്നും സമാജ്‌വാദി പാർട്ടി (എസ്‌പി) അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. കമ്പനികളും സർക്കാർ വകുപ്പുകളും തങ്ങളുടെ മുൻഗണനകളും തൊഴിൽ സാഹചര്യങ്ങളും പുനർനിർണയിക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഈ ദുരന്തം ഉയർത്തിക്കാട്ടുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.


ALSO READ : പ്രതി മൂന്ന് തവണ വെടിയുതിർക്കുന്നതുവരെ പൊലീസുകാർ എവിടെയായിരുന്നു? ബദ്‌ലാപൂർ ബലാത്സംഗക്കേസിൽ ബോംബെ ഹൈക്കോടതി


എല്ലാ കമ്പനികളും സർക്കാർ വകുപ്പുകളും ഇക്കാര്യം ​ഗൗരവായി പരി​ഗണിക്കണം. ഇത് രാജ്യത്തിൻ്റെ മാനവവിഭവശേഷിക്ക് നികത്താനാവാത്ത നഷ്ടമാണ്. അത്തരം പെട്ടെന്നുള്ള മരണങ്ങൾ തൊഴിൽ സാഹചര്യങ്ങളെ ചോദ്യം ചെയ്യുന്നു.” അദ്ദേഹം എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

NATIONAL
'ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രമാണ്'; ആര്‍. അശ്വിന്റെ പരാമര്‍ശത്തില്‍ പുതിയ വിവാദം
Also Read
user
Share This

Popular

KERALA
WORLD
പരിശീലകരും സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ 60 ലധികം പേര്‍ പീഡിപ്പിച്ചു; കായികതാരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍