വിലങ്ങാട് പാരിഷ് ഹാൾ, മഞ്ഞക്കുന്ന് പാരിഷ് ഹാൾ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരിക്കുന്നത്
ഉരുൾപൊട്ടി നാശം വിതച്ച കോഴിക്കോട് വിലങ്ങാട് അതിശക്ത മഴ. കനത്തമഴയെ തുടർന്ന് വിലങ്ങാട് ടൗൺ പാലം വെള്ളത്തിനടിയിലായി. വനമേഖലയിൽ തീവ്രമഴ തുടരുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് മഞ്ഞച്ചീളിയിൽ നിന്ന് 20 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. വിലങ്ങാട് പാരിഷ് ഹാൾ, മഞ്ഞക്കുന്ന് പാരിഷ് ഹാൾ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരിക്കുന്നത്.
ആറ് കുടുംബങ്ങളിൽ നിന്ന് 30 ഓളം പേരെ മഞ്ഞകുന്ന് പാരിഷ് ഹാളിലേക്കും വിലങ്ങാട് സെൻ്റ് ജോർജ് സ്കൂളിലേക്കുമാണ് മാറ്റി പാർപ്പിച്ചത്. ഇന്ന് പുലർച്ചയോടെയാണ് വിലങ്ങാടും സമീപ പ്രദേശങ്ങളിലും അതിശക്ത മഴ പെയ്തു തുടങ്ങിയത്. മഴ കനത്തതോടെ വെള്ളത്തിനടിയിലായി വിലങ്ങാട് പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചു.