പൂനെയില്‍ മോശം കാലാവസ്ഥയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. മുംബൈയിലെ ജുഹൂവില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട AW 139 ഹെലികോപ്റ്ററാണ് തകര്‍ന്നത്. ക്യാപ്റ്റന്‍ അടക്കം നാല് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. പൂനെയിലെ പൗഡ് ഏരിയയിലാണ് അപകടമുണ്ടായത്.
അപകടത്തില്‍ ജീവഹാനിയുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ പരിക്കേറ്റ ക്യാപ്റ്റന്‍ ആനന്ദിനെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്ലോബല്‍ വിക്ടോറിയ ഹെലികോര്‍പ്പ് ആണ് ഹെലികോപ്റ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. മോശം കാലാവസ്ഥയും ശക്തമായ കാറ്റിലും പെട്ടാണ് അപകടമുണ്ടായത്. പൂനെയില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: എംപോക്സ് മുന്നറിയിപ്പ്; അതീവ ജാഗ്രത പുലർത്താൻ കേരളത്തിന് കേന്ദ്ര നിർദേശം
കഴിഞ്ഞ മെയ് മാസത്തിലും സമാനമായ അപകടമുണ്ടായിരുന്നു. ശിവസേന നേതാവ് സുഷ്മ അന്ധാരെയെ കൊണ്ടുപോകാനായി പുറപ്പെട്ട സ്വകാര്യ ഹെലികോപ്റ്ററായിരുന്നു അപകടത്തില്‍പെട്ടത്. പൈലറ്റ് കൃത്യസമയത്ത് പുറത്തേക്ക് ചാടിയതിനാലാണ് രക്ഷപ്പെട്ടത്.