fbwpx
മഞ്ഞിൽ പുതഞ്ഞ് ഹിമാചൽ പ്രദേശ്; ശീതകാല സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ പ്രവാഹം
logo

ന്യൂസ് ഡെസ്ക്

Posted : 02 Jan, 2025 04:37 PM

വീടുകളും താഴ്വരകളുമെല്ലാം ഒരുപോലെ മഞ്ഞു പുതച്ചു കിടക്കുന്നു. നിലയ്ക്കാതെ മഞ്ഞ് പെയ്യുന്നു. വെറും തണുപ്പല്ല കിടുകിടാ വിറയ്ക്കുന്ന തണുപ്പിൻ്റെ പിടിയിലാണ് ഹിമാചലിലെ ജനങ്ങൾ.

NATIONAL


മഞ്ഞിൽ പുതഞ്ഞു കിടക്കുകയാണ് ഹിമാചൽ പ്രദേശ്. അതിശൈത്യത്തിൽ മൂടിപ്പുതച്ചു കിടക്കുന്ന സംസ്ഥാനത്തിന്‍റെ ശീതകാല സൗന്ദര്യമാണ് ഇന്ന് രാജ്യത്തെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്ന്. നിരവധി സഞ്ചാരികളാണ് മഞ്ഞുമൂടിയ ഹിമാചലഴക് കാണാൻ കൊടും ശൈത്യം വകവയ്ക്കാതെ ഇവിടേക്കെത്തുന്നത്.



മഞ്ഞ് വീണ വഴിയിലൂടെ റെയ്ൻഡീറുകൾ വലിക്കുന്ന വണ്ടിയിൽ സാൻ്റാ ക്ലോസ് വരുന്നു. എന്ന് വായിച്ചു കേൾക്കുമ്പോൾ ഒരു ചിത്രം കുട്ടിക്കാലത്ത് നമ്മുടെയെല്ലാം മനസിൽ പതിഞ്ഞിട്ടില്ലേ. പഞ്ഞിക്കെട്ടുകൾ കൂട്ടിയിട്ടത് പോലെയുള്ള ഐസ് കട്ടകളും, ക്രിസ്തുമസ് കഥകളിൽ മാത്രം കേട്ടിട്ടുള്ള നിലയ്ക്കാത്ത മഞ്ഞ് വീഴുന്ന താഴ്വരകളും ഒക്കെയായി ഒരു മഞ്ഞ് കാല ചിത്രം. അത്തരമൊരു കൺകുളിർക്കുന്ന കാഴ്ചയിലൂടെയാണ് ഹിമാചൽ പ്രദേശ് കടന്നു പോകുന്നത്.

Also Read; എല്ലാം കൊള്ളാം പക്ഷെ ഇന്ത്യയിൽ ഒരു കാര്യം മാത്രം സഹിക്കാൻ വയ്യെന്ന് ജാപ്പനീസ് യുവതി; ഇന്ത്യക്കാർക്ക് തന്നെ അത് പറ്റുന്നില്ലെന്ന് മറുപടി


വീടുകളും താഴ്വരകളുമെല്ലാം ഒരുപോലെ മഞ്ഞു പുതച്ചു കിടക്കുന്നു. നിലയ്ക്കാതെ മഞ്ഞ് പെയ്യുന്നു. വെറും തണുപ്പല്ല കിടുകിടാ വിറയ്ക്കുന്ന തണുപ്പിൻ്റെ പിടിയിലാണ് ഹിമാചലിലെ ജനങ്ങൾ. തണുപ്പിനെ പ്രതിരോധിക്കാൻ വീടിനുള്ളിൽ പോലും ഒന്നും രണ്ടും കമ്പിളിക്കുപ്പായം ധരിച്ച് കഴിയേണ്ട അവസ്ഥ. വീട്ടിലേക്കുള്ള വഴി പരിചിതമായിട്ടും കാര്യമില്ല.കാരണം മൂടിപ്പുതഞ്ഞ് കിടക്കുന്ന മഞ്ഞ് നിങ്ങളെ തെല്ലൊന്ന് വഴി തെറ്റിച്ചാലും ആശ്ചര്യപ്പെടാനില്ല.


മഞ്ഞ് വീഴ്ച ഇങ്ങനെയൊക്കെയാണെങ്കിലും ഹിമാചലിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കുറവൊന്നുമില്ല. എല്ലാവർക്കും കാണേണ്ടത് ഒരേ കാര്യം, ഇന്ത്യയിലെ അതിസുന്ദരിയായ ഹിമാചലിലെ മഞ്ഞ് വീഴ്ച. എന്നാൽ വരും ദിവസങ്ങളിൽ മഞ്ഞ് വീഴ്ച കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് . ഇതൊക്കെ കേട്ട് സഞ്ചാരികൾ പിന്നാക്കം പോകുമെന്ന് വിചാരിക്കേണ്ട. മഞ്ഞ് പുതഞ്ഞു കിടക്കുന്ന ഈ സുന്ദരിയെ ഇപ്പോൾ കണ്ടില്ലെങ്കിൽ പിന്നെ എപ്പോൾ കാണാനെന്നാണ് യാത്രാപ്രേമികളുടെ പക്ഷം.


KERALA
ആദ്യമായല്ല ഇവിടെ വരുന്നത്, പല ഘട്ടങ്ങളിലും വന്നിട്ടുണ്ട്; സമസ്ത വേദിയിൽ രമേശ് ചെന്നിത്തല
Also Read
user
Share This

Popular

WORLD
KERALA
WORLD
നാട് കടത്താമെന്ന് വാഗ്ദാനം ചെയ്തു; പാകിസ്ഥാൻ വിടാനുള്ള അവസരം നിരസിച്ചതായി ഇമ്രാൻ ഖാൻ