ആക്രമണത്തിനിടെ ഷാഹുൽ ഹമീദിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്
കണ്ണൂർ കാക്കയങ്ങാട് പാറക്കണ്ടത്ത് ഭാര്യയെയും ഭാര്യാമതാവിനെയും വെട്ടിക്കൊന്നു. സൽമ, മാതാവ് അലീമ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നില്‍ മലപ്പുറം സ്വദേശി ഷാഹുലാണെന്ന് പൊലീസ് കണ്ടെത്തി.
കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. ആക്രമണത്തിനിടെ സൽമയുടെ 12 വയസുകാരനായ മകൻ ഫഹദിനും പരുക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങൾ പേരാവൂർ ഗവ: ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഷാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
ആക്രമണത്തിനിടെ ഷാഹുൽ ഹമീദിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.