fbwpx
വ്യാജ ബോംബ് ഭീഷണി തുടരുന്നു; ഇന്ന് മാത്രം 32 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി
logo

ന്യൂസ് ഡെസ്ക്

Posted : 20 Oct, 2024 04:59 PM

വിസ്താരയുടെ ആറ് വിമാനങ്ങള്‍ക്കാണ് ഇന്ന് ഭീഷണി സന്ദേശം ലഭിച്ചത്

NATIONAL


ഇന്ത്യയിലുടനീളമുള്ള നിരവധി വിമാനങ്ങള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. ഇന്‍ഡിഗോയുടെ കോഴിക്കോട്-ദമാം വിമാനമടക്കം 32 വിമാനങ്ങള്‍ക്കാണ് ഇന്ന് മാത്രം ഭീഷണി സന്ദേശം ലഭിച്ചത്. 6 E 87 ഇന്‍ഡിഗോ വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.

രാവിലെ ഒമ്പത് മണിക്ക് കോഴിക്കോടു നിന്ന് പുറപ്പെട്ട വിമാനം വ്യാജ ഭീഷണിയെ തുടര്‍ന്ന് 31 മിനുട്ട് വൈകി 11.05 ഓടെയാണ് ദമാമില്‍ എത്തിയത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഇന്‍ഡിഗോയ്ക്ക് പുറമേ, വിസ്താര, ആകാശ വിമാനങ്ങള്‍ക്കും സന്ദേശം ലഭിച്ചിട്ടുണ്ട്. ലഖ്‌നൗവില്‍ നിന്നും മുംബൈയിലേക്കുള്ള എയര്‍ ആകാശ വിമാനത്തിനും വ്യാജ സന്ദേശം ലഭിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കിയതായി വിമാന കമ്പനി അധികൃതര്‍ അറിയിച്ചു.

Also Read: ഒരാഴ്ചയ്ക്കിടെ 70 വിമാനങ്ങൾക്ക് ബോംബ് ഭീഷണി; IFSO അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം


വിസ്താരയുടെ ആറ് വിമാനങ്ങള്‍ക്കാണ് ഇന്ന് ഭീഷണി സന്ദേശം ലഭിച്ചത്. യുകെ 25 (ഡല്‍ഹി - ഫ്രാങ്ക്ഫര്‍ട്ട്), യുകെ 106 (സിംഗപ്പൂര്‍ - മുംബൈ വരെ), യുകെ 146 (ബാലി - ഡല്‍ഹി), യുകെ 116 (സിംഗപ്പൂര്‍ - ഡല്‍ഹി), യുകെ 110 (സിംഗപ്പൂര്‍ - പൂനെ), യുകെ 107 (മുംബൈ - സിംഗപ്പൂര്‍) എന്നീ വിമാനങ്ങള്‍ക്കാണ് സോഷ്യല്‍മീഡിയയിലൂടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

Also Read: 'ഇന്ത്യൻ ആകാശം തികച്ചും സുരക്ഷിതം, ഭയമില്ലാതെ പറക്കൂ'; യാത്രക്കാർക്ക് നിർദേശവുമായി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി


കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എഴുപതോളം വ്യാജ ഭീഷണി സന്ദേശങ്ങളാണ് വിവിധ വിമാനങ്ങള്‍ക്ക് ലഭിച്ചത്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തുടരുന്നതിനിടെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്റ് സ്റ്റര്‍ജിംഗ് ഓപ്പറേഷന്‍ (IFSO) അന്വേഷണവും ഇന്ന് പ്രഖ്യാപിച്ചു.

KERALA
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച സജീവം; എല്ലാം മാധ്യമസൃഷ്ടിയെന്ന് നേതാക്കൾ, ചെന്നിത്തലയെ ഉന്നം വച്ച് കെ മുരളീധരൻ
Also Read
user
Share This

Popular

KERALA
KERALA
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച സജീവം; എല്ലാം മാധ്യമസൃഷ്ടിയെന്ന് നേതാക്കൾ, ചെന്നിത്തലയെ ഉന്നം വച്ച് കെ മുരളീധരൻ