അല്‍ സഫാ 1 സ്‌കൂളുകളോട് ചേര്‍ന്ന നാല് പ്രധാന ഭാഗങ്ങളിലാണ് ഗതാഗത മാറ്റങ്ങള്‍. ഓഗസ്റ്റ് 26നാണ് യുഎഇയില്‍ സ്‌കൂളുകള്‍ തുറക്കുന്നത്
യുഎഇയില്‍ പുതിയ അധ്യയന വര്‍ഷത്തിൽ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി ഗതാഗത ക്രമീകരണങ്ങളുമായി ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. അല്‍ സഫാ 1 സ്‌കൂളുകളോട് ചേര്‍ന്ന നാല് പ്രധാന ഭാഗങ്ങളിലാണ് ഗതാഗത മാറ്റങ്ങള്‍. ഓഗസ്റ്റ് 26നാണ് യുഎഇയില്‍ സ്‌കൂളുകള്‍ തുറക്കുന്നത്.
ട്രാഫിക്കില്‍ കൊണ്ടു വന്ന മാറ്റങ്ങള്‍ ഗതാഗതം സുഗമമാക്കുമെന്നും യാത്രാ സമയം 20 ശതമാനം കുറയ്ക്കുമെന്നും ട്രാഫിക്ക് ആന്‍ഡ് റോഡ് ഏജന്‍സിയിലെ ഡയറക്ടര്‍ ഓഫ് റോഡ്‌സ് അറിയിച്ചു. എക്‌സിറ്റ്- എന്‍ട്രി പോയിന്റുകളുടെ വിപുലീകരണം, ട്രാഫിക് ലൈറ്റുകള്‍ മെച്ചപ്പെടുത്തല്‍, കാല്‍നടക്കാര്‍ക്കായുള്ള ക്രോസിങ്ങുകള്‍ സജ്ജീകരിക്കല്‍ എന്നിവയാണ് ഗതാഗത സംവിധാനത്തില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍.
ALSO READ: യുഎഇയിലെ പൊതുവിദ്യാലയങ്ങളില്‍ ഇനി എഴുത്ത് പരീക്ഷ ഇല്ല, പകരം...
ട്രാഫിക് പരിഷ്‌കരണങ്ങള്‍ എങ്ങനെ
പ്രധാനമായും നാല് വ്യത്യസ്ത ഇടങ്ങളിലായിരിക്കും ട്രാഫിക്ക് മെച്ചപ്പെടുത്തുക.
1. ഷെയ്ഖ് സയദ്- അല്‍ ഹാദിഖ റോഡ് ജംഗ്ഷനില്‍ നിന്നും സ്ട്രീറ്റ് 13 ലേക്ക് റൗണ്ട് എബൗട്ടിലൂടെ യാത്ര ചെയ്യുന്നവര്‍ക്കായി സര്‍വീസ് റോഡിനൊപ്പം 255 മീറ്റര്‍ അധിക പാത ചേര്‍ത്തിട്ടുണ്ട്. ഇതു വഴി ഗതാഗതം സുഗമമാകുകയും അല്‍ സഫ 1 സ്‌കൂള്‍ കോംപ്ലക്‌സുകളിലേക്കുള്ള യാത്രാ സമയം 20 ശതമാനം കുറയുകയും ചെയ്യും.
2. അല്‍ സഫ, അല്‍ ഇത്തിഹാദ് സ്‌കൂളുകള്‍ക്ക് സമീപം 22 പാരലല്‍ പാര്‍ക്കിങ് സ്ലോട്ടുകള്‍ നിര്‍മ്മിച്ചു. സ്‌കൂളില്‍ കുട്ടികളെ വിടുമ്പോഴും വിളിച്ചു കൊണ്ടുവരുമ്പോഴുമുള്ള ഗതാഗത കുരുക്ക് പരിഹരിക്കാനാണിത്.
3. സ്ട്രീറ്റ് 19 ല്‍ നിന്നും അല്‍ വാസ്ല്‍ തെരുവിലേക്കുള്ള എക്‌സിറ്റിന്റെ വീതി കൂട്ടി. 330 മീറ്റര്‍ പാത അധികമായി ചേര്‍ത്താണിത് ഒരുക്കിയിരിക്കുന്നത്.
5. അല്‍ വാസ്ല്‍ തെരുവിലെ ട്രാഫിക്ക് സിഗ്നലുകള്‍ മെച്ചപ്പെടുത്തി.
6. ജുമേറിയ കോളേജിന് എതിര്‍ വശം 18 പാര്‍ക്കിങ് സ്ലോട്ടുകള്‍ ആരംഭിച്ചു.
7. അല്‍ വാസ്ല്‍ തെരുവില്‍ അധികമായി ഒരു യൂ ടേണ്‍ കൊണ്ടുവന്നിട്ടുണ്ട്. ഇവിടെ ട്രാഫിക് സിഗ്നലും കാല്‍നടക്കാര്‍ക്ക് ക്രോസിങ്ങുകളും ഉണ്ടാകും.