കടുത്ത പുറം വേദനയെ തുടർന്നാണ് താരം മത്സരത്തിൽ നിന്ന് പിന്മാറിയത്
സിഡ്നി ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടിയായി പേസർ ആകാശ് ദീപിന് പരുക്ക്. ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ താരത്തിന് കളിക്കാനാകില്ല. കടുത്ത പുറം വേദനയെ തുടർന്നാണ് താരം മത്സരത്തിൽ നിന്ന് പിന്മാറിയത്.
അതേസമയം, ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു. രോഹിത് കളിക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാൻ കോച്ച് ഗൗതം ഗംഭീർ തയ്യാറായില്ല.
രോഹിത് നായകസ്ഥാനത്ത് നിന്ന് മാറിയാൽ പകരം താൽക്കാലിക ക്യാപ്റ്റനാകാൻ വിരാട് കോഹ്‌ലി തയ്യാറാണെന്ന് ടീം മാനേജ്മെൻ്റിനെ അറിയിച്ചിട്ടുണ്ട്. രോഹിത് പിന്മാറിയോ ഇല്ലയോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.
ALSO READ: കേരള ബ്ലാസ്റ്റേഴ്സ് സെൻ്റർ ബാക്കായ പ്രബീർ ദാസ് മുംബൈ സിറ്റിയിലേക്ക്