fbwpx
തീഗോളങ്ങളെ നേരത്തെയറിയാൻ വഴികളുമായി ആദിത്യ എല്‍ 1; നിർണായക കണ്ടെത്തലുകളുമായി ഇന്ത്യയുടെ സൗരദൗത്യം
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Nov, 2024 11:22 AM

ഇക്കഴിഞ്ഞ ജൂലെെ 16നാണ് ആദിത്യയുടെ വെല്‍ക് എന്നറിയപ്പെടുന്ന വിസിബിള്‍ എമിഷന്‍ ലെെന്‍ കോറോണാഗ്രാഫ് സിസ്റ്റം നിർണ്ണായകമായ കണ്ടെത്തലിലേക്ക് എത്തിയത്

WORLD


സൂര്യനില്‍ നിന്ന് പാഞ്ഞടുക്കുന്ന തീഗോളങ്ങളെ നേരത്തെയറിയാന്‍ വഴി കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ആദിത്യ എല്‍ 1. ഇന്ത്യയുടെ സൗരദൗത്യത്തിന്‍റെ ഏറ്റവും പുതിയ കണ്ടെത്തലുകള്‍ ലോകത്തിന് നിർണായകമായ വഴിത്തിരിവാണ്. ഇക്കഴിഞ്ഞ ജൂലെെ 16നാണ് ആദിത്യയുടെ വെല്‍ക് എന്നറിയപ്പെടുന്ന വിസിബിള്‍ എമിഷന്‍ ലെെന്‍ കോറോണാഗ്രാഫ് സിസ്റ്റം നിർണായകമായ കണ്ടെത്തലിലേക്ക് എത്തിയത്. സൂര്യനിലുണ്ടാകുന്ന വിസ്ഫോടനങ്ങള്‍ പുറത്തുതള്ളുന്ന കൊറോണല്‍ മാസ് ഇജക്ഷനുകളുടെ കൃത്യമായ സമയവും ദിശയും കണക്കാക്കാനുള്ള വിവരങ്ങൾ വെല്‍ക് ശേഖരിച്ചു. ഇതുകൊണ്ടുള്ള ഗുണമെന്താണ്, സൂര്യനില്‍ നിന്ന് തെറിച്ചു വരുന്ന ഈ തീഗോളങ്ങള്‍ ഭൂമിയെയാണോ ലക്ഷ്യം വെക്കുന്നത്. ആണെങ്കില്‍, എത്ര സമയം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുമെന്നെല്ലാം മുന്‍കൂട്ടി കാണാന്‍ ഇതുകൊണ്ട് സാധിക്കും.

ALSO READ: വെടിനിർത്തല്‍ കരാറില്‍ ഇസ്രയേലിന് മേല്‍ക്കെെ; ഹിസ്ബുള്ള പിന്മാറുമോ?

സൂര്യൻ്റെ ഏറ്റവും പുറത്തുള്ള കൊറോണ പാളിയിൽ നിന്നാണ് ഇത്തരം തീഗോളങ്ങളുണ്ടാകുന്നത്. ഒരു ട്രില്യൺ കിലോഗ്രാം വരെ ഭാരമുണ്ടാകാവുന്ന ഈ ഭീമാകാര തീഗോളങ്ങള്‍ക്ക് 3,000 കിലോമീറ്റർ വരെ വേഗത കെെവരിക്കാന്‍ കഴിയും. ഭൂമിയുടെ നേർക്കാണ് വരുന്നതെന്ന് സങ്കല്‍പ്പിച്ചാല്‍ ഏകദേശം 150 ദശലക്ഷം കിലോമീറ്റർ കടന്നുവരാന്‍ വേണ്ടത് ഏകദേശം 15 മണിക്കൂറാണ്. ജൂലെെയില്‍ വെല്‍ക് കണ്ടെത്തിയ തീഗോളം തുടക്കത്തില്‍ ഭൂമിയെ ലക്ഷ്യം വച്ചാണ് പാഞ്ഞത്. എന്നാല്‍, യാത്രയുടെ ഒരു ഘട്ടത്തില്‍ വഴി മാറി മറ്റൊരു ദിശയിലേക്ക് മാറി. അതല്ല ഭൂമിയിലേക്ക് അടുത്തിരുന്നുവെങ്കില്‍ എന്തായിരിക്കും സംഭവിക്കുകയെന്നതാണ് ഉദിച്ചുവരുന്ന മറ്റൊരു ചോദ്യം. ഭൂമിയുടെ കാലാവസ്ഥയെയും ഉപഗ്രഹങ്ങളുടെ സുരക്ഷയെയും ബാധിക്കുമായിരുന്നു. ഉത്തര-ദക്ഷിണ ധ്രുവങ്ങളില്‍ പതിവായി കാണപ്പെടുന്ന മനോഹരമായ അറോറ പ്രതിഭാസങ്ങള്‍ ഇത്തരം സൗരഗോളങ്ങളുടെ സാന്നിധ്യം കൊണ്ടാണ് ഉണ്ടാകുന്നത്. ഇക്കഴിഞ്ഞ മെയ്, ഒക്ടോബർ മാസങ്ങളില്‍ ലണ്ടന്‍റെയും ഫ്രാന്‍സിന്‍റെയും ആകാശങ്ങളിലും അറോറ പ്രതിഭാസമുണ്ടായതും അങ്ങനെയാണ്.

ALSO READ: മൂന്ന് വർഷത്തിനു ശേഷം അവൾ എത്തി; സന്തോഷത്തിനായി ലോകം സബ്‌സ്‌ക്രൈബ് ചെയ്ത 'ലി സികി'

എന്നാല്‍, ഭൂമിയുടെ കാലാവസ്ഥയെ സ്വാധീനിക്കാനും ആശയവിനിമയ ഉപഗ്രഹങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാനും ഇവയ്ക്ക് ശേഷിയുണ്ട്. 1859ലെ കാരിംങ്ടണ്‍ പ്രതിഭാസം ലോകമെമ്പാടുമുള്ള ടെലഗ്രാഫ് ലൈനുകളെ ബാധിച്ചിരുന്നു. 1989ല്‍ കാനഡയിലെ വെെദ്യുതനിലയില്‍ തീഗോളത്തിന്‍റെ അംശം പതിച്ച് ഒൻപത് ദശലക്ഷത്തോളം വരുന്ന ജനങ്ങളുടെ വെളിച്ചമണച്ചിരുന്നു. 2005ല്‍ സ്വീഡന്‍ അടക്കം യൂറോപ്യന്‍ രാജ്യങ്ങളുടെ വ്യോമഗതാഗത നിയന്ത്രണത്തെ പൂർണ്ണമായി തടസപ്പെടുത്തി ഈ സൗരപ്രവർത്തനം. 2012ൽ ഭൂമിക്ക് നേരെ വന്ന മറ്റൊരു തീഗോളം വലിയ പ്രശ്നങ്ങളുണ്ടാക്കാതിരുന്നത് നാസയുടെ സോളാർ ഒബ്സർവേറ്ററി സ്റ്റീരിയോ-എയില്‍ പതിച്ച് ദിശമാറിയതിനാലാണ്. ഇന്ത്യയുടെ 50 എണ്ണം അടക്കം 7,800 ഉപഗ്രഹങ്ങളുണ്ട് ബഹിരാകാശത്ത്. ഇവയിലേതെങ്കിലും ഒന്നിനെയാണ് തീഗോളം തകർക്കുന്നതെങ്കില്‍ ഇന്‍റർനെറ്റടക്കമുള്ള സംവിധാനങ്ങള്‍ തകരാറിലാകും.

ഇത്തരം സംഭവങ്ങൾ മുന്‍കൂട്ടി കാണാനും മുന്‍കരുതലെടുക്കാനുമുള്ള സാധ്യതയാണ് ആദിത്യയുടെ വെല്‍ക് ലോകത്തിന് നല്‍കുന്നത്. അമേരിക്കയുടെ നാസയും, യൂറോപ്പിന്‍റെ ഇഎസ്എയും ഒപ്പം ജപ്പാനും ചെെനയും ബഹിരാകാശ സൗരോർജ്ജ ദൗത്യങ്ങളിലൂടെ സൂര്യനെ നിരീക്ഷിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ആദിത്യയുടെ സ്ഥാനവും വലുപ്പവും കൂടുതല്‍ കാര്യക്ഷമതയോടെയുള്ള നീരീക്ഷണം സാധ്യമാക്കുന്നു എന്നാണ് ഇന്ത്യൻ ആസ്ട്രോഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. ആർ. രമേഷ് പറയുന്നത്.

ALSO READ: താരിഫ് വർധനയിൽ ഭിന്നാഭിപ്രായം; സംഭാഷണം നടത്തി ട്രംപും ക്ലോഡിയ ഷെയിൻബോമും

KERALA
കൊടകര കുഴൽപ്പണക്കേസ്: അന്വേഷണത്തിന് അനുമതി നല്‍കി കോടതി, 90 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാന്‍ നിർദേശം
Also Read
user
Share This

Popular

NATIONAL
CRICKET
സംഭലിൽ സമാധാനവും സാഹോദര്യവും പുലരണം; തുടർ സർവേ തടഞ്ഞ് സുപ്രീം കോടതി