കുറിപ്പിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ നിയമിച്ച ഡോ. ദിനേശ് പടിവാലയുടെ പേര് എടുത്ത് പറഞ്ഞു നന്ദി രേഖപെടുത്തുന്നുണ്ട് താരം
ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് പാരിസ് ഒളിംപിക്സില്‍ നിന്ന് പുറത്താവുകയും പിന്നാലെ വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്ത ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പിൻവലിക്കുമെന്ന് സൂചന. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് താരം 2032 വരെ ഗോദയിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയത്.
പാരിസിൽ നിന്ന് നാളെ ഡൽഹിയിലേക്ക് മടങ്ങി വരാനിരിക്കെയാണ് താരം വൈകാരികമായ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. താൻ ഇതുവരെ കടന്നു വന്ന വഴികളെക്കുറിച്ചും, കൂടെ നിന്നവർക്കുള്ള നന്ദിയും വിനേഷ് തന്റെ 3 പേജുള്ള കത്തിലൂടെ പറയുന്നുണ്ട്.
ALSO READ : വിനേഷിന് മെഡല്‍ ഇല്ല; അപ്പീല്‍ അന്താരാഷ്ട്ര കായിക കോടതി തള്ളി
കുറിപ്പിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ നിയമിച്ച ഡോ. ദിനേശ് പടിവാലയുടെ പേര് എടുത്ത് പറഞ്ഞു നന്ദി രേഖപെടുത്തുന്നുണ്ട് താരം. തനിക്ക് പരുക്ക് മൂലം ആത്മവിശ്വാസം നഷ്ടപെടുമ്പോഴെല്ലാം അദ്ദേഹമാണ് തനിക്ക് ആത്മവിശ്വാസം പകർന്നു തരുന്നത് എന്നാണ് താരം കുറിച്ചത്. തന്റെ മാതാപിതാക്കൾ ചെറുപ്പത്തിൽ തന്ന പിന്തുണയെ പറ്റിയും തരാം കുറിപ്പിലൂടെ ഓർമിക്കുന്നുണ്ട്.
ALSO READ : വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ തള്ളിയ നടപടി ഞെട്ടിക്കുന്നത്: പി.ടി. ഉഷ
രാജ്യത്തിൻറെ കൊടി പാരിസിൽ ഉയരണം എന്നായിരുന്നു തന്റെ ആഗ്രഹം എന്നും, എന്നാൽ തന്റെ വിധി മറ്റൊന്നായിരുന്നു എന്നും അവർ കുറിപ്പിൽ പറയുന്നു. ഒരിക്കലും തളരില്ലെന്നും ഇനിയും ശെരിക്കുവേണ്ടി പോരാടണമെന്നും പറഞ്ഞാണ് വിനേഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.