വയനാട് ജില്ലയിൽ മൊത്തത്തിൽ 14 ശതമാനം മഴ കുറവായിരുന്നിട്ട് കൂടി മേപ്പാടിയിൽ 103% കൂടുതൽ മഴയാണ് പെയ്തത്
ഉരുൾപൊട്ടലിനു മുമ്പ് മേപ്പാടിയിൽ പെയ്തത് ചരിത്രത്തിലെ ഏറ്റവും കൂടിയ മഴയെന്ന് റിപ്പോർട്ട്. വയനാട് ജില്ലയിൽ മൊത്തത്തിൽ 14 ശതമാനം മഴ കുറവായിരുന്നിട്ട് കൂടി മേപ്പാടിയിൽ 103% കൂടുതൽ മഴയാണ് പെയ്തത്.
മുണ്ടക്കൈയും ചൂരൽമലയും ഉൾപ്പെടുന്ന മേപ്പാടി പഞ്ചായത്തിൽ ജൂലൈ 24 മുതൽ ഉരുൾപൊട്ടിയ 29 വരെ 700% വരെ അധികമഴയാണ് ലഭിച്ചത്.
ഇത് സംബന്ധിച്ച മഴയുടെ കണക്കുകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. ജൂലൈ 24 ന് 880 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 1510 മില്ലിമീറ്റർ മഴയാണ്. 25ന് 660, 26ന് 616, 27ന് 539, 28ന് 456, 29ന് 448.9 എന്നിങ്ങനെയായിരുന്നു മഴയുടെ തോത്. സാധാരണയായി 43 മുതൽ 189 വരെ മില്ലിമീറ്റർ മഴ ലഭിക്കുന്ന സ്ഥാനത്താണിത്.