മുംബയിലെ ഒരു സ്റ്റേഷനറി കമ്പനിയിൽ വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പുകാർ യുവതിയെ വിളിച്ചത്
മുംബൈയിൽ ജോലി വാഗ്ദാനം ചെയ്ത് 22 കാരിയുടെ പക്കൽ നിന്നും 90,000 രൂപ തട്ടിയെടുത്തു. അച്ഛന്റെ പെൻഷൻ തുകയിൽ നിന്നാണ് യുവതിക്ക് പണം നഷ്ടമായത്. മുംബയിലെ ഒരു സ്റ്റേഷനറി കമ്പനിയിൽ വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പുകാർ യുവതിയെ വിളിച്ചത്. രജിസ്ട്രേഷനും, ആരോഗ്യ ഇൻഷുറൻസിനും മറ്റുമായി 90,000 രൂപ ആവശ്യപ്പെട്ടു. യുവതി പിതാവിന്റെ പെൻഷൻ തുകയിൽ നിന്നും അത് അവർക്ക് കൊടുക്കുകയും ചെയ്തു.
Read More: ഓണ്‍ലൈനില്‍ പരിചയപ്പെട്ട യുവതി വീഡിയോ കോള്‍ ചെയ്തു; ബാങ്ക് ഉദ്യോഗസ്ഥന് നഷ്ടമായത് 2.5 ലക്ഷം രൂപ
പിന്നീട്, കമ്പനിയെ കുറിച്ച് ഓൺലൈനിൽ നോക്കിയപ്പോഴാണ് അങ്ങനെ ഒരു കമ്പനി ഇല്ലെന്നും താൻ പറ്റിക്കപെടുകയായിരുന്നുവെന്നും യുവതി മനസിലാക്കിയത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. തിങ്കളാഴ്ച്ച സാന്താക്രൂസ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം നടന്നു കൊണ്ടിരിക്കുയാണെന്ന് പോലീസ് അറിയിച്ചു.