fbwpx
''മലയാള സിനിമ മേഖല പ്രവര്‍ത്തിക്കുന്നത് ബോയ്‌സ് ക്ലബ്ബ് പോലെ; മിക്ക ആളുകളും വരുന്നത് മദ്യപിച്ച്''
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Aug, 2024 05:02 PM

മലയാള സിനിമ നിയന്ത്രിക്കുന്നത് കുറിച്ച് നിർമാതാക്കളും സംവിധായകരും നടന്മാരും പ്രൊഡക്ഷൻ കൺട്രോളർമാരും നടന്മാരുമാണ്

HEMA COMMITTEE REPORT


മലയാള സിനിമ മേഖലയിൽ ഒരു പവർ ഗ്രൂപ്പ് 'മാഫിയ സംഘം' പ്രവർത്തിക്കുന്നതായി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്. മലയാള സിനിമയിലെ തന്നെ പ്രശ്സത നടൻ ആണ് ഇങ്ങനെ വിശേഷിപ്പിച്ചത്. മലയാള സിനിമ നിയന്ത്രിക്കുന്നത് കുറിച്ച് നിർമാതാക്കളും സംവിധായകരും നടന്മാരും പ്രൊഡക്ഷൻ കൺട്രോളർമാരും നടന്മാരുമാണ്. ഈ കൂട്ടത്തിലെ ആരുടെയെങ്കിലും സിനിമയിൽ ലൈംഗിക അതിക്രമം എന്ന് പരാതിപ്പെട്ടാൽ ആ സിനിമയിൽ നിന്ന് മാത്രമല്ല എല്ലാ സിനിമകളിൽ നിന്നും വിലക്ക് ഏർപ്പെടുത്തും. നടന്മാരും പലപ്പോഴും ഈ ശക്തികൾക്ക് ഇരകളായിട്ടുണ്ട്. അമ്മയിലെ ശക്തരായ അംഗങ്ങളെ നി‌ർമാതാക്കൾക്ക് ഭയമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മലയാള സിനിമ മേഖല പലപ്പോഴും ബോയ്സ് ക്ലബ് പോലെയാണ് പ്രവർത്തിക്കുന്നത്. സിനിമകളെ കുറിച്ചോ, പ്രൊജക്ടുകളെ കുറിച്ചോ രാത്രികളിൽ ഇരുന്ന് ചർച്ചകൾ നടത്തുന്ന പ്രത്യേക ബോയ്സ് ക്ലബ് ആണതെന്നും റിപ്പോർട്ടിൽ പറയുന്നു. മിക്ക ആളുകളും മദ്യപിച്ചിട്ടാണ് സെറ്റിലേക്ക് വരുന്നത്. ഒരുവിധപ്പെട്ട എല്ലാവരും ലഹരി ഉപയോഗിക്കാറുണ്ട്. ലഹരിയിലാണ് സർഗാത്മകത വരുന്നതെന്നാണ് വിശദീകരണം. സിനിമയിൽ പ്രവർത്തിക്കുന്നവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നില്ല എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ALSO READ: "സ്ത്രീകൾക്ക് അന്തസ്സോടെ ജോലി ചെയ്യാനാകണം" : ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പി സതീദേവി

'ചന്ദ്രന്റെ തിളക്കമല്ല, നിഗൂഢതയാണ് താരാകാശത്ത്' എന്ന വാക്കുകളിലൂടെയാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. സിനിമയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ നടിമാര്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു. ആൺ താരങ്ങൾ അധികാരം ദുരുപയോഗിക്കുന്നു. അടിമുടി സ്ത്രീവിരുദ്ധമാണ് മലയാള സിനിമ. താമസസ്ഥലത്തും, യാത്രക്കിടയിലും സെറ്റുകളിലും നടിമാർ ഉപദ്രവിക്കപ്പെടുന്നു. നടി ആക്രമിക്കപ്പെട്ട കേസ് ഒറ്റപ്പെട്ടതല്ല, പുറത്ത് വന്നതില്‍ ഒന്ന് മാത്രമാണിത്. ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന് പുരുഷ താരങ്ങൾ തന്നെ മൊഴി നൽകി. പക്ഷെ ഈ അവസ്ഥ മാറ്റാനാകില്ലെന്നും പുരുഷ താരങ്ങൾ കമ്മിറ്റിയോട് പറഞ്ഞു.

ALSO READ: 'ഇനിയാണ് ഞങ്ങളുടെ ജോലി ആരംഭിക്കുന്നത്'; റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷം: രേവതി

കാണുന്നതെല്ലാം വിശ്വസിക്കരുത്, ഉപ്പുപോലും പഞ്ചസാരയായി തോന്നാം, ആദ്യം സിനിമയിൽ എത്തുമ്പോൾ തന്നെ ലൈംഗിക ആവശ്യങ്ങൾ പെൺകുട്ടികൾ നേരിടേണ്ടി വരുന്നുണ്ട്. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും റിപ്പോര്‍ട്ട്. സിനിമയുടെ ഗ്ലാമര്‍ വെറും പുറംമോടിയാണ്. ശുചിമുറി സൗകര്യങ്ങള്‍ പോലും സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. തൊഴിലിടങ്ങളിലും യാത്രാവേളകളിലും താമസ ഇടങ്ങളിലും നടിമാർ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടിന്‍റെ ആദ്യ ഭാഗത്ത് തന്നെ വ്യക്തമാക്കുന്നു.

NATIONAL
സൗമ്യനായ പ്രധാനമന്ത്രി; വിടവാങ്ങിയത് സാധാരണക്കാരുടെ മനസ്സറിഞ്ഞ സാമ്പത്തിക വിദഗ്ധന്‍
Also Read
user
Share This

Popular

NATIONAL
NATIONAL
ഇന്ത്യയെ മാറ്റിയ മന്‍മോഹനോമിക്‌സ്; സ്വതന്ത്ര ഇന്ത്യയിലെ ധിഷണാശാലിയായ നേതാക്കളില്‍ ഒരാള്‍