യുഎപിഎ ചുമത്തി ജയിലില്‍ അടക്കേണ്ട കേസാണെന്നും വി.ഡി സതീശൻ
കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രചരിപ്പിച്ചത് ഭീകരപ്രവര്‍ത്തനത്തിന് സമാനമായ ഹിനമായ പ്രവര്‍ത്തനമാണെന്ന് ഇത് തുടങ്ങിയതും പ്രചരിപ്പിച്ചതും സിപിഎം ആണ്. കേരളത്തിന്റെ മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേയെന്നും വിഡി സതീശന്‍ ചോദിച്ചു.
സിപിഎം നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ഗൂഢാലോചനയാണ് നടന്നത്. മുഖ്യമന്ത്രിയാണ് ക്രിമിനലുകളെ സംരക്ഷിക്കുന്നത്. വര്‍ഗീയ സംഘര്‍ഷത്തിനു വരെ കാരണമാകാവുന്ന പ്രചാരണമാണ് നടത്തിയത്. ഇതിനെതിരെ നിയമപരമായ പോരാട്ടം തുടരുമെന്നും വിഡി സതീശന്‍ പറഞ്ഞു.
സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതില്‍ ഡിവൈഎഫ് നേതാക്കളെ അടക്കം ചോദ്യം ചെയ്യണം. യുഎപിഎ ചുമത്തി ജയിലില്‍ അടക്കേണ്ട കേസാണ്. എല്ലാ തെളിവും ഉണ്ടായിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ല. െൈഹക്കോടതി പൊലീസിന്റെ ചെവിക്ക് പിടിച്ചതു കൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നത്.
വിമര്‍ശിച്ചാല്‍ കേസെടുക്കും, വിദ്വേഷം പ്രചരിപ്പിച്ചാല്‍ കേസില്ല. ഹൈക്കോടതി ഇടപെട്ടതു കൊണ്ട് സത്യം പുറത്തുവന്നു. ഇല്ലെങ്കില്‍, കാസിമിന്റെ തലയില്‍ ഇരുന്നേനെ. ഡിവൈഎഫ്‌ഐക്കാരനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരം കിട്ടും. മൊഴിയെടുത്ത ശേഷം വിട്ടയച്ച സിപിഎം അനുകൂല സാമൂഹിക മാധ്യമങ്ങളിലെ അഡ്മിന്‍മാരുടെ വിവരങ്ങള്‍ പൊലീസ് രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ചോദ്യം ചെയ്തവരുടെ മേല്‍വിലാസം രേഖപ്പെടുത്താതെയാണ് പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. സിപിഎമ്മുമായി ചേര്‍ന്ന് പൊലീസ് ഒത്തുകളിക്കുകയാണെന്നാരോപിച്ച് യുഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.