fbwpx
കൊടുവള്ളി സ്വർണക്കവർച്ചയില്‍ ശാസ്ത്രീയ തെളിവുകൾ എല്ലാം പരിശോധിച്ചു, നടന്നത് സമഗ്രമായ അന്വേഷണം: വടകര റൂറല്‍ എസ്‍പി
logo

ന്യൂസ് ഡെസ്ക്

Posted : 30 Nov, 2024 05:50 PM

സ്വർണ വ്യാപാരിയായ ബൈജുവിൽ നിന്നും രണ്ട് കിലോ സ്വർണമാണ് കവർന്നത്

KERALA


കൊടുവള്ളി സ്വർണക്കവർച്ച കേസില്‍ ശാസ്ത്രീയമായ തെളിവുകൾ എല്ലാം പരിശോധിച്ച് സമഗ്രമായ അന്വേഷണം നടന്നുവെന്ന് വടകര റൂറൽ എസ്പി പി.നിതിൻരാജ്. കേസിലെ പ്രധാന സൂത്രധാരനായ രമേശന്‍ പരാതിക്കാരനായ ബൈജുവുമായി നേരത്തെ ബന്ധമുള്ള ആളാണ്. ബൈജുവിന്‍റെ കയ്യിൽ ഇത്രയും സ്വർണമുള്ള കാര്യം രമേശന് നേരത്തെ അറിയാമായിരുന്നു എന്നും എസ്‌പി മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട്, തൃശൂർ എന്നിവിടങ്ങളില്‍ നിന്നും പിടിയിലായ നാലുപേരും കവർച്ചയിൽ നേരിട്ട് പങ്കെടുത്തവരാണെന്നും 1.3 കിലോ സ്വർണം കണ്ടെത്തിയെന്നും എസ്പി നിതിന്‍രാജ് വ്യക്തമാക്കി. രമേശ്, വിപിൻ, ഹരീഷ്, ലതീഷ്, വിമൽ എന്നിവരാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. രമേശൻ ആണ് ക്വട്ടേഷനായി 12 ലക്ഷം രൂപ നൽകിയത്. ഈ പണവും പൊലീസ് കണ്ടെത്തി. കേസിലെ പ്രതിയായ സിനോയിയെ കൂടെ കണ്ടെത്താനുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായും റൂറൽ എസ്പി അറിയിച്ചു. കേസില്‍ നിർണായകമായത് സിസിടിവി ദൃശ്യങ്ങളാണെന്നും എസ്‌പി കൂട്ടിച്ചേർത്തു.

Also Read: സ്വർണം കവർന്നത് രമേശ് നൽകിയ ക്വട്ടേഷൻ അനുസരിച്ച്; കൊടുവള്ളി സ്വർണക്കവർച്ചയിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

സ്വർണ വ്യാപാരിയായ കൊടുവള്ളി മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്നും രണ്ട് കിലോ സ്വർണമാണ് കവർന്നത്. കടയടച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബൈജുവിനെ കാറിടിച്ച് വീഴ്ത്തിയ ശേഷമാണ് സംഘം കവർച്ച നടത്തിയത്. കൊടുവള്ളി ഓമശ്ശേരി റോഡിൽ ഒതയോത്ത് മുത്തമ്പലത്ത് വെച്ചായിരുന്നു സംഭവം. വെള്ള സ്വിഫ്റ്റ് ഡിസയറിൽ എത്തിയാണ് സംഘം സ്വർണം കവർന്നത്.

NATIONAL
ഫെൻജൽ ചുഴലിക്കാറ്റ് കരതൊട്ടു; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത ജാഗ്രത നിർദേശം
Also Read
user
Share This

Popular

NATIONAL
KERALA
ഫെൻജൽ ചുഴലിക്കാറ്റ് കരതൊട്ടു; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത ജാഗ്രത നിർദേശം