fbwpx
ഷിരൂർ ദൗത്യം നീളും; അറിയിപ്പുമായി കാർവാർ എംഎൽഎ
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Aug, 2024 06:57 PM

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചലിൽ കാണാതായ അർജുനടക്കമുള്ളവർക്കായി ഇന്നും തെരച്ചിൽ നടത്തിയിരുന്നു

NATIONAL


ഷിരൂർ ദൗത്യം നീളുമെന്നും ഏകദേശം 10 ദിവസം കൂടി വേണമെന്നും കാർവാർ എംഎൽഎ അറിയിച്ചു. ഡ്രഡ്ജിങ് മെഷീൻ എത്തിക്കാൻ 5 ദിവസമെങ്കിലും വേണമെന്ന് കമ്പനിയും അറിയിച്ചു.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനടക്കമുള്ളവർക്കായി ഇന്നും തെരച്ചിൽ നടത്തിയിരുന്നു. നേവിയുടെയും ഈശ്വർ മാൽപെയുടെയും 2 സംഘങ്ങളാണ് പരിശോധന നടത്തിയത്. ലോറിയിൽ കെട്ടിയ കയർ ലഭിച്ച സ്ഥലം കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

ALSO READ: ഷിരൂരില്‍ അർജുനായുള്ള തെരച്ചില്‍ ഇന്ന് പുനരാരംഭിക്കും; പരിശോധനയ്ക്ക് ഈശ്വർ മാൽപെയുടെ സംഘം


ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗംഗാവലി പുഴയിൽ അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനായുള്ള തെരച്ചിൽ നടന്നത്. കഴിഞ്ഞ ദിവസം സോണാർ ഉപയോഗിച്ച് നാവിക സേന നടത്തിയ പരിശോധനയിൽ ലോഹ ഭാഗങ്ങളുടെ സിഗ്നൽ ലഭിക്കുകയും അതേ സ്ഥലത്തു നിന്നും ലോറിയിൽ മരത്തടികൾ കെട്ടിയിരുന്ന കയർ കണ്ടെത്തുകയും ചെയ്തതിരുന്നു. ഇതിനു പിന്നാലെയാണ് ദൗത്യം നീളുമെന്ന് കാർവാർ എംഎൽഎ അറിയിച്ചത്.





KERALA
ഉമ തോമസിന് വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു: ആരോഗ്യമന്ത്രി
Also Read
user
Share This

Popular

KERALA
KERALA
ഉമ തോമസിന് തലച്ചോറിനും ശ്വാസകോശത്തിനും പരുക്ക്; 24 മണിക്കൂര്‍ കഴിയാതെ നിയന്ത്രണ വിധേയമെന്ന് പറയാനാവില്ലെന്ന് മെഡിക്കല്‍ സംഘം