തിരുവോണ ദിനമായ സെപ്റ്റംബര്‍ 15ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു ഇൻ്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയാണ് എതിരാളികള്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. തിരുവോണ ദിനമായ സെപ്റ്റംബര്‍ 15ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു ഇൻ്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയാണ് എതിരാളികള്‍. മത്സരത്തിനായി സ്വീഡിഷ് പരിശീലകന്‍ മൈക്കിൾ സ്റ്റാറെയുടെ നേതൃത്വത്തില്‍ ടീം പൂര്‍ണസജ്ജമായി.
28 അംഗ ടീമില്‍ ഏഴ് താരങ്ങള്‍ മലയാളികളാ ണ്. രാഹുല്‍ കെ.പി, സച്ചിന്‍ സുരേഷ്, മുഹമ്മദ് സഹീഫ്, വിബിന്‍ മോഹനന്‍, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് അയ്മൻ, ശ്രീ ക്കുട്ടന്‍ എം.എസ്. എന്നിവരാ ണ് ടീമിലെ മലയാളി സാന്നിധ്യങ്ങള്‍. അഡ്രിയാന്‍ ലൂണയാണ് തുടര്‍ച്ചയായ രണ്ടാം സീസണിലും ടീമിനെ നയിക്കുന്നത്. പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ചാണ് വൈസ് ക്യാപ്റ്റൻ.
സമ്പൂർണ സ്ക്വാഡ് ഇങ്ങനെ:
ഗോൾ കീപ്പർമാർ: സച്ചിൻ സുരേഷ്, നോറ ഫെർണാണ്ടസ്, സോം കുമാർ.
പ്രതിരോധം: ഹോർമിപം റൂയ, സന്ദീപ് സിങ്, പ്രബീർ ദാസ്, മുഹമ്മദ് സഹീഫ്, ഐബൻബ ഡോഹ്ലിങ്, നവോച്ച സിങ് ഹാം, മിലോസ് ഡ്രിൻസിച്ച്, അലെക്സാൻഡ്രെ കൊയെഫ്, പ്രീതം കോട്ടാൽ
മിഡ് ഫീൽഡർമാർ: വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, മുഹമ്മദ് അസ്ഹർ, ഫ്രെഡി ലല്ലാവ്, യൊ ഹെൻബ മെയ്തി, അഡ്രിയാൻ ലൂണ, റെയ് ലാൽതൻമാവിയ, സൗരവ് മണ്ഡൽ, ബ്രൈസ് മിറാൻഡ, മുഹമ്മദ് അയ്മൻ
ഫോർവേഡ്: ക്വാമെ പെപ്ര, രാഹുൽ കെ.പി, ഇഷാൻ പണ്ഡിത, എം.എസ്. ശ്രീക്കുട്ടൻ, ജീസസ് ജിമെനെസ് ന്യൂനസ്, നോഹ സദൗയി
READ MORE: "ഒന്നായി പോരാടാം"; ബ്ലാസ്റ്റേഴ്‌സിനെ മൈതാനിയിലേക്ക് നയിക്കാൻ ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും കുട്ടികള്‍