
സംസ്ഥാനത്തെ സർക്കാർ ആശുപതികളിൽ ഇന്ന് മാത്രം പനിക്ക് ചികിത്സ തേടിയത് 13600 പേർ. മലപ്പുറത്താണ് പനിബാധിതർ കൂടുതൽ. 2537 പേരാണ് മലപ്പുറത്ത് പനിക്ക് ചികിത്സ തേടിയത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ആയിരത്തിന് മുകളിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം. 164 പേർക്ക് ഡെങ്കിപനി സ്ഥിരീകരിച്ചു. കൊല്ലത്താണ് ഡെങ്കി പണി ബാധിതർ കൂടുതലുള്ളത്. ഇത് വരെ കൊല്ലത്ത് 52 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. 45 പേർക്ക് എച്ച് വൺ എൻ വണ്ണും , 24 പേർക്ക് മഞ്ഞപിത്തവും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ രണ്ട് മരണങ്ങളും പനി മൂലമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.