കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; ഐഎംഎ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി

ഓഗസ്റ്റ് ഒന്‍പതിനാണ് രണ്ടാം വര്‍ഷ മെഡിക്കല്‍ പിജി വിദ്യാര്‍ഥിനിയെ കൊല്‍ക്കത്തയിലെ ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജിന്റെ സെമിനാര്‍ ഹാളിലെ പോഡിയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; ഐഎംഎ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി
Published on

കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഐഎംഎ പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. 24 മണിക്കൂർ പണിമുടക്ക് നാളെ പുലർച്ചെയാണ് അവസാനിക്കുക. അത്യാഹിത വിഭാഗങ്ങളുടെ പ്രവർത്തനത്തെ പണിമുടക്ക് ബാധിക്കില്ല. ഐഎംഎയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫാക്കൽറ്റി അസോസിയേഷൻ ഓഫ് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും രംഗത്തെത്തിയിട്ടുണ്ട്.

അക്രമങ്ങളിൽ നിന്ന് ഡോക്ടർമാരെ സംരക്ഷിക്കുന്നതിനും, ആശുപത്രികളെ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്നതിനും, കുറ്റവാളികളെ കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനും, ഇരയുടെ കുടുംബത്തിന് മാന്യമായ നഷ്ടപരിഹാരം നൽകുന്നതിനും കേന്ദ്ര നടപടി ആവശ്യപ്പെട്ടാണ് സമരം. രാജ്യത്തെ ഏകദേശം നാല് ലക്ഷം ഡോക്ടർമാരെയും, 400ഓളം മെഡിക്കൽ കോളേജുകളെയും പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഐഎംഎ.

Also Read : കൊല്‍ക്കത്ത ഡോക്ടറുടെ കൊലപാതകം: റാലി നടത്താനൊരുങ്ങി മമത ബാനര്‍ജി; പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം

ഓഗസ്റ്റ് ഒന്‍പതിനാണ് രണ്ടാം വര്‍ഷ മെഡിക്കല്‍ പിജി വിദ്യാര്‍ഥിനിയെ കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിന്റെ സെമിനാര്‍ ഹാളിലെ പോഡിയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മകള്‍ ക്രൂരമായ ആക്രമണത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ശരീരം മുഴുവന്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. തലയിലും ചുണ്ടിലും ഗുരുതരമായി പരിക്കേറ്റതിന്റെ അടയാളങ്ങളുമുണ്ട്. ആക്രമണത്തിനിടയില്‍ ശബ്ദം പുറത്തുവരാതിരിക്കാന്‍ വായ മൂടിയിട്ടുണ്ടാകാം. കഴുത്തില്‍ കടിയേറ്റതിന്റെ പാടുകളും ശരീരത്തില്‍ നിന്ന് 150 ഗ്രാം ബീജത്തിന്റെ അംശവും കണ്ടെത്തി. ഇതെല്ലാം മകള്‍ ക്രൂരമായ അക്രമത്തിന് ഇരയായതിന്റെ തെളിവുകളാണെന്ന് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com