വയനാട് ഉരുള്‍പൊട്ടല്‍: കാണാതയവരുടെ പട്ടിക പുറത്തുവിട്ടു

കാണാതായവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ 8078409770 എന്ന നമ്പറില്‍ ബന്ധപ്പെടാം
വയനാട് ഉരുള്‍പൊട്ടല്‍: കാണാതയവരുടെ പട്ടിക പുറത്തുവിട്ടു
Published on

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ പട്ടിക ജില്ലാ ഭരണകൂടം പുറത്തുവിട്ടു. 138 പേരുടെ താത്കാലിക പട്ടികയാണ് പുറത്തിറക്കിയത്. 152 പേരെ കണ്ടെത്താനുണ്ടെന്നാണ് കണക്കുകള്‍. പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താനുണ്ടെങ്കില്‍ നല്‍കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേരിനും ഫോട്ടോയും കൂടാതെ, റേഷന്‍ കാര്‍ഡ് നമ്പര്‍, മേല്‍വിലാസം, ഏറ്റവും അടുത്ത ബന്ധുവിന്റെ പേരും ബന്ധപ്പെടാനുള്ള നമ്പരും അടക്കമാണ് പട്ടികയിലുള്ളത്. എന്നാല്‍, പട്ടികയില്‍ പലരുടേയും പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ല.

കാണാതായവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ 8078409770 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഒമ്പതാം ദിവസവും തുടരുകയാണ്. സോണുകള്‍ തിരിച്ചാണ് ഇന്ന് പരിശോധന നടക്കുന്നത്. വകുപ്പ് മേധാവിമാര്‍ അടക്കം സ്ഥലത്തുണ്ട്. സണ്‍റൈസ് വാലി കേന്ദ്രീകരിച്ച് പ്രത്യേക ദൗത്യ സംഘത്തിന്റെ തെരച്ചിലും നടക്കുന്നുണ്ട്.

അതേസമയം, വയനാട് ദുരന്തം പഠിക്കാന്‍ കേന്ദ്ര സംഘവും എത്തുന്നുണ്ട്. ഒമ്പത് മന്ത്രാലയങ്ങളുടെ പ്രതിനിധികളാണ് എത്തുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com