പഴൂർ ആശാരിപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ തെങ്ങിൽ യന്ത്രമുപയോഗിച്ച് കയറുന്നതിനിടെയാണ് ഇബ്രാഹിം കുടുങ്ങിയത്
വയനാട് പഴൂരിൽ തെങ്ങിൽ കയറി കുടുങ്ങിയ ആളെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. ചീരാൽ സ്വദേശി കുന്നക്കാട്ടിൽ ഇബ്രാഹിമിനെയാണ് സുൽത്താൻ ബത്തേരി അഗ്നിരക്ഷാസേനയെത്തി സാഹസികമായി രക്ഷപ്പെടുത്തിയത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പഴൂർ ആശാരിപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ തെങ്ങിൽ യന്ത്രമുപയോഗിച്ച് കയറുന്നതിനിടെയാണ് ഇബ്രാഹിം കുടുങ്ങിയത്. തെങ്ങിൽ 30 അടി ഉയരത്തിൽ എത്തിയപ്പോൾ യന്ത്രത്തിൽ നിന്നും കൈ വിട്ട്, കാൽ യന്ത്രത്തിൽ കുടുങ്ങി തല കീഴായി കിടക്കുകയായിരുന്നു.