fbwpx
'പെരിനാറ്റൽ സൈക്കോസിസ്' സർവീസിൽ ഇതുവരെ കേട്ടിട്ടില്ലാത്ത വാക്ക്; അഭിമുഖം ഐജി കെ. സേതുരാമൻ ഐപിഎസ്| ഫൗസിയ മുസ്തഫ
logo

ഫൗസിയ മുസ്തഫ

Last Updated : 13 Dec, 2024 10:44 PM

പോസ്റ്റ് പാർട്ടം ഡിപ്രഷനാണ് അതിന് കാരണമെന്ന് കാണാൻ ആ രീതിയിൽ ഒരു പരിശീലനം തന്നെ ആവശ്യമാണ്. ഇക്കാര്യം യഥാർത്ഥത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തി ഒരു പരിശീലന പദ്ധതിയാക്കേണ്ട ഒന്നാണ്.

KERALA



പെരിനാറ്റൽ സൈക്കോസിസിന്റെ ഭാഗമെന്ന് ഉറപ്പിച്ചു പറയാവുന്ന കേസുകളിൽ പോലും 174 altered to 302 എന്ന് എപ്പോഴും പൊലീസ് എഴുതിപിടിപ്പിക്കുന്നത് എന്ത് കൊണ്ടാകും?
ഇന്ത്യൻ പീനൽ കോഡിനോ ക്രിമിനൽ പ്രൊസീജ്യർ  കോഡിനോ അപ്പുറത്തേക്ക് ഒരടി മുന്നോട്ടു വെക്കാനൊ ചിന്തിക്കാനോ മനസ്സില്ലാത്തവരാണ് ആണ് നമ്മുടെ പൊലീസ് ഡിപ്പാർട്മെന്റ്. കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ ഖ്യാതി കേട്ട കേരളപൊലീസും അങ്ങനെതന്നെ . ഇത്തരം എഫ് ഐ ആറുകൾ തയ്യാറാക്കുമ്പോൾ യാതൊരു ഗൃഹപാഠവും അവർ ചെയ്യുന്നില്ല. കഴിയുന്നുന്നത്ര വേഗത്തിൽ അറസ്റ്റ് ചെയ്യുക ജയിലിലേക്ക് തള്ളുക എന്നത് മാത്രമാണ് അവരുട ലക്ഷ്യം. എന്ത്‌ കൊണ്ടാണ് പൊലീസിനിത് മനസ്സിലാക്കാൻ കഴിയാതെ പോയതിന്റെ കാരണം തുറന്നുപറയുന്നു ഐജി കെ. സേതുരാമൻ ഐപിഎസ്

പോസ്റ്റ്പാർട്ടം, പ്രീപാർട്ടം ഡിപ്രഷൻ എന്നീ വാക്കുകൾ എപ്പോഴെങ്കിലും എഫ്ഐആറിൽ രേഖപ്പെടുത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?


പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്നത് എൻ്റെ പരിശീലനകാലത്തോ, കേരള പൊലീസ് അക്കാദമിയിലോ കേട്ടിട്ടില്ലാത്ത വാക്കാണ്. അമ്മമാർ സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നതായി നിരവധിക്കേസുകൾ രജിസ്റ്റർ ചെയ്യാറുണ്ട്. അത് കൊലപാതകമെന്ന രീതിയിലാണ് രജിസ്റ്റർ ചെയ്യുന്നത്. അതിൻ്റെ കാരണങ്ങളിലേക്ക് പോകാറില്ല, പോസ്റ്റ് പാർട്ടം ഡിപ്രഷനാണ് അതിന് കാരണമെന്ന് കാണാൻ ആ രീതിയിൽ ഒരു പരിശീലനം തന്നെ ആവശ്യമാണ്. ഇക്കാര്യം യഥാർത്ഥത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തി ഒരു പരിശീലന പദ്ധതിയാക്കേണ്ട ഒന്നാണ്.

പാവപ്പെട്ട സ്ത്രീകളെ പിടിച്ച് ജയിലിൽ ഇട്ടതുകൊണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. അവർക്ക് ആവശ്യം പരിഗണനയും, മാനസിക ചികിത്സയുമാണ്. അതിനുള്ള സാധ്യതകൾ നോക്കും. തീർച്ചയായായും ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തും.എല്ലാ ഡാറ്റകളും ശേഖരിച്ച് വിലയിരുത്തി പരിഹാരം കാണും.


ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യുമ്പോൾ മെഡിക്കൽ പരിശോധന ഉണ്ടാകുമല്ലോ, അക്കൂട്ടത്തിൽ മാനസിക പരിശോധന നടത്താറുണ്ടോ?


കേസ് രജിസ്റ്റർ ചെയ്യുമ്പോൾ വിപുലമായ മാനസിക പരിശോധന നടത്താറില്ല, മോട്ടീവ് അപ്പോൾ അറിയാൻ സാധിക്കില്ല, എന്ത് പ്രശ്നമാണെന്ന് തിരിച്ചറിയില്ല, മനസിക പരിശോധനയെക്കുറിച്ച് പൊലീസിന് അറിയില്ല. അതുമായി ബന്ധപ്പെട്ട പരിശീലനമൊന്നും നൽകിയിട്ടില്ല. അതൊരു പ്രശ്നം തന്നെയാണ്. പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്നത് പൊലീസിന് അറിയില്ല. അവരുടെ പരിശീലനത്തിൽ അത് ഉൾപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ മെഡിക്കൽ കൗൺസിലും, ഡോക്ടർമാരുമെല്ലാം ചേർന്ന് വിശദമായ ബോധവത്കരണം നടത്തേണ്ടത് ആവശ്യമാണ്.


കേസുകൾ രജിസ്റ്റർ ചെയ്താൽ 174 പിന്നീട് മാറ്റി 302 ചുമത്തുന്നു, പിന്നീട് ഈ സ്ത്രീകൾ ജയിലിലാകും, ഇവർ പുറത്തിറങ്ങിയാൽ സമൂഹം ഒറ്റപ്പെടുത്തുന്നത് പലപ്പോഴും പൊലീസ് കേസുകളിൽ അവർക്ക് ഉണ്ടാകുന്ന മറ്റ് ബന്ധങ്ങളെക്കുറിച്ച് പറഞ്ഞാണ്. ആ രീതിയിൽ മാധ്യമവാർത്തകളും വരുന്നു. ഇക്കാര്യങ്ങളെ എങ്ങനെ കാണുന്നു ?


പോസ്റ്റ് പാർട്ടം ഡിപ്രഷനെക്കുറിച്ച് പൊതുവെ കേരളത്തിൽ ഒരു അറിവില്ലായ്മയുണ്ട്. അത് സാധാരണക്കാർക്കും, പൊലീസിനും, ഡോക്ടർമാർക്കും,എല്ലാവർക്കും ആ പ്രശ്നം ഉണ്ട്. മാധ്യമപ്രവർത്തകർക്ക് പ്രത്യേകിച്ചും ഇതിൽ ബോധവത്കരണം ആവശ്യമാണ്.

ഈയടുത്ത് റിപ്പോർട്ട് ചെയ്ത കൊച്ചിയിലെ കേസിൽ പൊലീസും, മാധ്യമപ്രവർത്തകരും സ്വീകരിച്ച രീതിയെ ഒരു പൊലീസ് ഓഫീസർ എന്ന രീതിയിൽ എങ്ങിനെ വിലയിരുത്തുന്നു?

പൊലീസിനെ സംബന്ധിച്ച് ആ സ്ത്രീ ഒരു കൊലപാതകം ചെയ്തു. അതിന് നിയമം അനുസരിച്ച് നടപടിയെടുത്തു. എന്നാൽ ആ കുട്ടിയുടെ മാനസികാവസ്ഥ എന്തെന്ന് വ്യക്തമല്ല. അത് ഡോക്ടർമാരാണ് പറയേണ്ടത്.മൊറാലിറ്റിയെക്കുറിച്ചൊന്നും പൊലീസിന് പറയാനാകില്ല, അത് സമൂഹമാണ് നോക്കുന്നത്.


ഇത്തരം കേസിൽ സ്ത്രീകളെ തെളിവെടുപ്പിനു കൊണ്ടുവരുമ്പോൾ ആളുകളുടെ പ്രതികരണം, അവരെ കയ്യേറ്റം ചെയ്യുന്ന സംഭവങ്ങൾ ഇതിനെല്ലാം പൊലീസിന് ഉത്തരവാദിത്വം ഇല്ലെന്ന് പറയാനാകുമോ?


അതുണ്ട്. കാരണം,ഇത്തരം ഒരു കേസുവരുമ്പോൾ സ്വന്തം കുഞ്ഞിനെ അമ്മ കൊന്നു എന്ന് അറിഞ്ഞാൽഅമ്മ പ്രതിസ്ഥാനത്താണ്. അത് എന്തിന് ചെയ്തു എന്ന് ആലോചിക്കുന്നില്ല. പൊതുവെ മാനസിക അസുഖങ്ങളെക്കുറിച്ച് ആളുകൾക്ക് അത്ര അറിവില്ല.ശാരീരിക പ്രശ്നങ്ങൾക്ക് ഡോക്ടറെ കാണുന്നു, മാനസിക പ്രശ്നങ്ങൾക്ക് അതില്ല. ഗർഭിണികളുടെ കാര്യത്തിൽ പറഞ്ഞാൽ ഇന്ത്യയിൽ തന്നെ പ്രസവം മാത്രമേ ശ്രദ്ധിക്കൂ. പോസ്റ്റ്പാർട്ടം, പ്രീപാർട്ടം ഇതൊന്നും ശ്രദ്ധിക്കാറേ ഇല്ല. കൂട്ടുകുടുംബങ്ങൾ മാറി അണുകുടുംബങ്ങളാകുന്നു, സിസേറിയൻ കൂടൂന്നു ഇതൊക്കെ ഒരു പക്ഷെ കാരണങ്ങളായേക്കാം.ഇതെല്ലാം ഡോക്ടർമാരാണ് പറയേണ്ടത്.

പൊലീസിന് അതൊന്നും നോക്കാനാവില്ല. മനപ്പൂർവമായി കൊല്ലണം എന്ന ഉദ്ദേശത്തോടുകൂടിയ ചെയ്തു എന്നാണ് കേസ്. പലപ്പോഴും ചെയ്യുന്നതെന്തെന്നോ എന്തിനെന്നോ ഉള്ള ബോധം പോലും ഇല്ലാത്ത സമയത്താണ് ഇതൊക്കെ സംഭവിക്കുന്നത്. അതാകാം പിന്നീട് കോടതികൾ അവരെ വെറുതെ വിടുന്നത്. പക്ഷെ ഇതറിയാതെ സമൂഹം അവരെ ഒറ്റപ്പെടുത്തന്നതെല്ലാം പിന്നീട് അവർക്ക് ട്രോമയാകാം.


ചിലകേസുകളിൽ മരണകാരണം വ്യത്യസ്തമാകാം. അപ്പോഴും 302 തന്നെയാകും വകുപ്പ്, അതെന്തുകൊണ്ടാകും?


കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകൾ പഠിച്ചാലേ വിശദമായി പറയാനാകൂ. ഏതായായും ശ്രദ്ധയിൽപ്പെടുത്തിയത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഒരു സ്വയം പരിശോധനതന്നെ നടത്തി. ചർച്ച ചെയ്ത് ഈ വിഷയം പരിഗണിക്കുമെന്ന് പറയുന്നു.



ഇനി ഇത്തരത്തിലുള്ള കേസുകൾ വരുമ്പോൾ പൊലീസ് ശ്രദ്ധിക്കാൻ ശ്രമിക്കും എന്ന വാക്ക് തന്നെയാണ് വലിയ സമാശ്വാസം. പക്ഷേ നിയമത്തിൽ സമൂലമായ മാറ്റം വരണമെങ്കിൽ അതിന് പോലീസ് കൂടി മുന്നോട്ട് വന്നു സമഗ്രമായ റിപ്പോർട്ട്‌ തയ്യാറാക്കി സർക്കാരിനെ ബോധ്യപ്പെടുത്തണം. ഒപ്പം ഇനിയെങ്കിലും തെറ്റുദ്ധാരണ പരത്തുന്ന വിവരങ്ങൾ മാധ്യമങ്ങൾക്കും പൊതുസമൂഹത്തിലേക്കും എറിഞ്ഞുകൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

KERALA
ഒന്നരവയസ്സുള്ള ഏകമകനെ കിണറ്റിലെറിഞ്ഞ് കൊന്നു; മലയാളമറിയാത്ത ശാരദയെ പുറത്തിറക്കിയത് സഹതടവുകാരി
Also Read
user
Share This

Popular

WORLD
IFFK 2024
WORLD
ഹോസ്വ ബൈഹൂഹ് ഫ്രാൻസിൻ്റെ പ്രധാനമന്ത്രിയാകും; പ്രഖ്യാപനവുമായി ഇമ്മാനുവേൽ മാക്രോൺ