സൈബർ പൊലീസിൻ്റെ പോസ്റ്റ് കണ്ട സഹയാത്രക്കാരിയാണ് പെൺകുട്ടിയുടെ ദൃശൃം പൊലീസിന് കൈമാറിയത്
തിരുവനന്തപുരം കഴക്കൂട്ടത്തുനിന്നും പതിമൂന്ന്കാരിയെ കാണാതിയിട്ട് 24 മണിക്കൂർ പിന്നിട്ടു. പെൺകുട്ടി കന്യാകുമാരിയിൽ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയെ കന്യാകുമാരിയിൽ വെച്ച് കണ്ടതായുള്ള ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച വിവരങ്ങളും പൊലീസിനു ലഭിച്ചു. ഇതോടെ, കേരള-തമിഴ്നാട് പൊലീസ് സംയുക്തമായാണ് കുട്ടിക്കായി തെരച്ചില്‍ തുടരുന്നത്.
പെൺകുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂര്‍ - കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുന്ന ദൃശൃങ്ങൾ നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. സൈബര്‍ പൊലീസിന്റെ പോസ്റ്റ് കണ്ട സഹയാത്രക്കാരിയാണ് പെണ്‍കുട്ടിയുടെ ദൃശൃം പൊലീസിന് കൈമാറിയത്. ഇതോടെ, കഴക്കൂട്ടം എസ്പി നിയാസിന്റെ നേതൃത്വത്തിലുള്ള സംഘം കന്യാകുമാരിയിലെത്തി. കന്യാകുമാരി റെയിൽവെ സ്റ്റേഷനിലെത്തിയ സംഘം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. റെയിൽവെ സ്റ്റേഷൻ പരിസരത്തും ബസ്റ്റാൻ്റുകളിലും പരിശോധന നടത്തി. നാട്ടുകാർക്കും വ്യാപാരികൾക്കും ഫോട്ടോ കാണിച്ചും തെരച്ചിൽ നടത്തുന്നുണ്ട്.
പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പെണ്‍കുട്ടിയെക്കുറിച്ചുള്ള നിര്‍ണായക വിവരം പൊലീസിന് ലഭിച്ചത്. ട്രെയിനില്‍ യാത്ര ചെയ്തിരുന്ന ബബിത എന്ന യാത്രക്കാരി കുട്ടിയുടെ ചിത്രം കഴക്കൂട്ടം എ.സി.പിക്ക് അയച്ചു നല്‍കുകയായിരുന്നു. കുട്ടി ട്രെയിനില്‍ ഇരുന്ന് കരയുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ചിത്രം പകര്‍ത്തിയതെന്നും, കൈയില്‍ 40 രൂപ ഉണ്ടായിരുന്നതായും ബബിത പൊലീസിനെ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ചിത്രത്തിലുള്ളത് തങ്ങളുടെ മകളാണെന്ന് മാതാപിതാക്കള്‍ സ്ഥിരീകരിച്ചതായാണ് വിവരം.
ഇതോടെയാണ് പൊലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചത്. കുട്ടി കന്യാകുമായിരിയിലിറങ്ങിയിരിക്കാം എന്ന നിഗമനത്തിലാണ് തെരച്ചില്‍ നടത്തുന്നത്. എന്നാല്‍ മറ്റേതെങ്കിലും സ്റ്റോപ്പില്‍ കുട്ടി ഇറങ്ങിയിരിക്കാമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. കന്യാകുമാരി എസ്പിയുമായി തിരുവനന്തപുരം ഡിസിപി ഫോണില്‍ സംസാരിച്ചതായാണ് വിവരം. ട്രെയിന്‍ കന്യാകുമാരിയിലെത്തുന്നതിനു മുമ്പുള്ള അഞ്ച് സ്റ്റേഷനുകളിലും തെരച്ചില്‍ നടത്താനാണ് തീരുമാനം. പെണ്‍ക്കുട്ടിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതിനിടെയാണ് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചത്.