പയ്യന്നൂരിലെ ധനരാജ് അനുസ്മരണത്തിൽ സംസാരിക്കുമ്പോഴാണ് രൂക്ഷവിമർശനം
എസ്എൻഡിപിക്കെതിരെ വീണ്ടും വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്എൻഡിപി ശ്രീനാരായണ ഗുരുവിനെ മറക്കുന്നു. ആർഎസ്എസ് അജണ്ടയുടെ ഭാഗമായി സ്വത്വ രാഷ്ട്രീയം വളർത്താനാണ് ശ്രമിക്കുന്നതെന്ന് ഗോവിന്ദൻ പറഞ്ഞു. പയ്യന്നൂരിലെ ധനരാജ് അനുസ്മരണത്തിൽ സംസാരിക്കുമ്പോഴാണ് രൂക്ഷവിമർശനം ഉയർത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സിപിഎം എസ്എൻഡിപിക്കെതിരെ വിമർശനങ്ങളുയർത്തി രംഗത്തെത്തിയത്. സിപിഎമ്മിനുണ്ടായ തോൽവിക്ക് മുഖ്യകാരണം ഈഴവ വോട്ടുകളിലെ ചോർച്ചയാണെന്ന് കണ്ടെത്തിയിരുന്നു. വെള്ളാപ്പള്ളി നടേശനും ഭാര്യയും മകനും ആർ എസ് എസ്സിലെത്തിയതിനു പിന്നാലെ എസ്എൻഡിപിയെയും അവിടെക്കെത്തിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു. ആർഎസ്എസിൻ്റെ അജണ്ടകൾക്കനുസരിച്ച് എസ്എൻഡിപി കീഴ്‌പ്പെടുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു.
ചാതുർവർണ്യ വ്യവസ്ഥയിൽ അതിഷ്ഠിതമായ ഭരണഘടന എന്ന പ്രത്യേയ ശാസ്ത്രമാണ് ആർഎസ്എസ് പിന്തുടരുന്നത്. ആ വഴിയിലേക്ക് ശ്രീനാരായണ ഗുരുവിൻ്റെ പേര് ചേർത്തു വച്ച് പ്രവർത്തിക്കുന്ന സംഘടനയായ എസ്എൻഡിപി പേകുന്നു എന്നാണ് ഗോവിന്ദൻ്റെ വിമർശനം. ആർഎസ്എസിന് എസ്എൻഡിപിയിലേക്കുള്ള വഴിവെട്ടുന്നത് ബിജെഡിഎസാണെന്നും ഗോവിന്ദൻ ആരോപിച്ചു.