fbwpx
മൈസൂരു ഭൂമി കുംഭകോണക്കേസ്: അന്വേഷണ കമ്മീഷനെ നിയമിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 15 Jul, 2024 09:55 AM

ഏകദേശം 3,000 കോടി രൂപയുടെ അഴിമതിയാണ് കണക്കാക്കിയിരിക്കുന്നത്

NATIONAL

മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയിലെ (മുഡ) കുംഭകോണം അന്വേഷിക്കാൻ കമ്മീഷൻ രൂപീകരിക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടു. ഉത്തരവ് പ്രകാരം ഹൈക്കോടതി ജഡ്ജി (റിട്ട) ജസ്റ്റിസ് പിഎൻ ദേശായിയാണ് ഏകാംഗ കമ്മീഷനെ നയിക്കുക.

കമ്മീഷൻ ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ആവശ്യമായ രേഖകളും വിവരങ്ങളും ജസ്റ്റിസ് ദേശായിക്ക് നൽകി ബന്ധപ്പെട്ട വകുപ്പുകളും മുഡ ഉദ്യോഗസ്ഥരും അന്വേഷണവുമായി സഹകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് സർക്കാർ ഉത്തരവ് പാസാക്കിയത്. ബദൽ സൈറ്റുകളുടെ ഗുണഭോക്താക്കളിൽ ഒരാൾ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയാണെന്ന് ബിജെപി ആരോപിച്ചതിന് പിന്നാലെയാണ് കുംഭകോണ വിവാദം ഉയർന്നു വന്നത്. ഏകദേശം 3,000 കോടി രൂപയുടെ അഴിമതിയാണ് പാർട്ടി കണക്കാക്കിയിരിക്കുന്നത്.

ആരോപണം നിഷേധിച്ച സിദ്ധരാമയ്യ, തൻ്റെ ഭാര്യയുടെ നാല് ഏക്കർ ഭൂമി അനധികൃതമായി കൈക്കലാക്കിയെന്നും അവരുടെ അനുമതിയില്ലാതെ ലേഔട്ട് ഉണ്ടാക്കിയതായും അവകാശപ്പെട്ടു.



Also Read
user
Share This

Popular

KERALA
KERALA
'മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല'; തിരുവമ്പാടി ദേവസ്വം വേലയുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് തൃശൂര്‍ എഡിഎം