18 മാസമായി തുടരുന്ന മണിപുർ സംഘർഷത്തിന് പരിഹാരമുണ്ടാക്കുന്നതിന് പകരം ബിരേൻസിങ് അജണ്ട വെച്ച് ഭരിക്കുകയാണ്
മണിപ്പൂർ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി മിസോറം സർക്കാർ. മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് സംസ്ഥാനത്തിന് ബാധ്യതയായെന്ന് മിസോറം മുഖ്യമന്ത്രി ലാൽ ദുഹോമ വിമർശിച്ചു. ഇതിലും ഭേദം രാഷ്ട്രപതി ഭരണം കൊണ്ടുവരുന്നതാണ്. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മിസോറം മുഖ്യമന്ത്രിയുടെ അതിരൂക്ഷ വിമർശനം.
ഇങ്ങനെ പറയേണ്ടി വരുന്നത് ഖേദകരമായിരിക്കാം. പക്ഷേ ഇത് തുറന്നു പറയാതെ വയ്യ എന്ന ആമുഖത്തോടെയാണ് മിസോറം മുഖ്യമന്ത്രി മണിപുർ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. 18 മാസമായി തുടരുന്ന മണിപുർ സംഘർഷത്തിന് പരിഹാരമുണ്ടാക്കുന്നതിന് പകരം ബിരേൻസിങ് അജണ്ട വെച്ച് ഭരിക്കുകയാണ്.
ALSO READ: ഫെൻജൽ ചുഴലിക്കാറ്റ് ഭീഷണിയാകും; തമിഴ്‌നാട്ടിൽ ജനജീവിതം സ്തംഭിച്ചു, കേരളത്തിലും ജാഗ്രതാ നിർദേശം
സംഘർഷം രൂക്ഷമാക്കിയ സാഹചര്യം തുടരുന്നത് സർക്കാരിന്റെ മാത്രം പരാജയമാണ്. ഈ ഉത്തരവാദിത്വത്തിൽ നിന്ന് മണിപുർ മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല - ലാൽ ദുഹോമ തുറന്നടിച്ചു. ബിരേൻസിങ് സ്വന്തം പാർട്ടിക്കും ആ നാടിനും ഒരു ബാധ്യതയാണ്. ഇതിലും ഭേദം രാഷ്ട്രപതി ഭരണം മണിപ്പൂരിൽ കൊണ്ടുവരുന്നതാണ്. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് എൻ. ബിരേൻ സിങിനെതിരായ മിസോറം മുഖ്യമന്ത്രിയുടെ അതിരൂക്ഷ വിമർശനം.
മണിപുർ വിഷയത്തിൽ മിസോറമിലെ പ്രതിപക്ഷവും സർക്കാരും ഒരു അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ഇരുപക്ഷവും ഇക്കാര്യത്തിൽ ബിരേൻ സിങിനെയാണ് പ്രതിസ്ഥാനത്ത് നിർത്തുന്നത്. ബിരേൻസിങ് രാജിവെക്കണമെന്ന് മിസോറമിലെ മുഖ്യ പ്രതിപക്ഷ പാർട്ടിയായ മിസോ നാഷണൽ ഫ്രണ്ട് എന്ന എംഎൻഎഫ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
ALSO READ: പാരീസ് നോത്ര് ദാം കത്തീഡ്രല്‍ വീണ്ടും തുറക്കുന്നു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഫ്രാൻസ്