വീണ്ടും അവഗണന; കേന്ദ്ര ബജറ്റിൽ റബ്ബർ കർഷകർക്ക് കടുത്ത നിരാശ

വിലസ്ഥിരത ഉറപ്പുവരുത്തി കർഷകർക്ക് കൈതാങ്ങാവുന്ന പ്രഖ്യാപനം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം
വീണ്ടും അവഗണന; കേന്ദ്ര ബജറ്റിൽ  റബ്ബർ കർഷകർക്ക് കടുത്ത നിരാശ
Published on

മൂന്നാം മോദി സർക്കാരിൻ്റെ ബജറ്റിൽ സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് വീണ്ടും അവഗണന. അടിസ്ഥാന വില 250 ആക്കി ഉയർത്തണമെന്ന ആവശ്യം പരിഗണിച്ചില്ല. ഏറെ പ്രതീക്ഷയോടെയായിരുന്നു ബജറ്റിനെ നോക്കിക്കണ്ടത്.

എന്നാൽ ബജറ്റ് അവതരിപ്പിച്ചപ്പോൾ റബ്ബർ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കർഷകരെ സഹായിക്കുന്നതിനും ആവശ്യമായ പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായില്ല. റബ്ബറിൻ്റെ അടിസ്ഥാന വില 250 ആക്കി ഉയർത്തണമെന്നതായിരുന്നു കർഷകരുടെ പ്രധാന ആവശ്യം.

നിലവിൽ 200ന് മുകളിൽ വില ഉണ്ടെങ്കിലും ഉത്പാദന കുറവ് മൂലം വിലവർധനയുടെ പ്രയോജനം കർഷകർക്ക് ലഭിച്ചിരുന്നില്ല. വിലസ്ഥിരത ഉറപ്പുവരുത്തി കർഷകർക്ക് കൈതാങ്ങാവുന്ന പ്രഖ്യാപനം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com