BIG BREAKING | കേരളത്തില്‍ 3500 രൂപയ്ക്ക് ബാലവിവാഹം, ഒപ്പം പ്രായം തിരുത്തിയുള്ള വിവാഹ സര്‍ട്ടിഫിക്കറ്റും

എറണാകുളം ജില്ലയിലെ പെരുമ്പാവൂരുള്ള ഒരു മസ്ജിദാണ് നിയമപരമായി പ്രായമെത്താത്ത പെണ്‍കുട്ടികളുടെ വിവാഹം പണം പറ്റി നടത്തിക്കൊടുക്കുന്നത്.
ക്യാമറാ ദൃശ്യങ്ങള്‍
ക്യാമറാ ദൃശ്യങ്ങള്‍
Published on

സാക്ഷര കേരളത്തിലും ബാല വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ന്യൂസ് മലയാളം അന്വേഷണത്തില്‍ പുറത്തുവന്നത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരുള്ള ഒരു മസ്ജിദാണ് നിയമപരമായി പ്രായമെത്താത്ത പെണ്‍കുട്ടികളുടെ വിവാഹം പണം പറ്റി നടത്തിക്കൊടുക്കുന്നത്.

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ നിയന്ത്രണത്തിലുള്ള മസ്ജിദില്‍ 3500 രൂപ ചെലവിലാണ് വിവാഹം നടക്കുന്നതെന്നാണ് ന്യൂസ് മലയാളം അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രായം തിരുത്തിയുള്ള വിവാഹ സര്‍ട്ടിഫിക്കറ്റും മസ്ജിദില്‍നിന്ന് ലഭിക്കും.

സാക്ഷര കേരളത്തിലും ബാല വിവാഹങ്ങൾ യഥേഷ്ടം നടക്കുന്നു എന്നതിന്റെ നേർചിത്രമാണ് ന്യൂസ് മലയാളം ഈ വാർത്തയിലൂടെ പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. മതസ്ഥാപനങ്ങളുടെ പിന്തുണ മാത്രം മതി ഇങ്ങനെയൊരു വിവാഹത്തിന് എന്നതാണ് ഗൗരവകരമായ കാര്യം.

2006 ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം 18 വയസ്സിൽ താഴെയുള്ള പെൺകുട്ടിയുടെയും 21 വയസ്സിൽ താഴെയുള്ള ആൺകുട്ടിയുടെയും വിവാഹം ശിക്ഷാർഹമാണ്. എന്നാൽ മുസ്ലിം വ്യക്തി നിയമമനുസരിച്ച് ഈ വിവാഹത്തിന് നിയമ സാധുതയുണ്ട്. വിഷയത്തിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിൽ വിധി വന്നാലേ രാജ്യത്ത് ഏകീകൃത നിയമം നടപ്പാക്കാനാകൂ.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com