fbwpx
പണം ദിവ്യ ഉണ്ണിക്കും സുഹൃത്ത് പൂർണിമയ്ക്കും സിജോയ് വർഗീസിനും വീതിച്ചു നൽകി; നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പിൽ നിഗോഷിൻ്റെ മൊഴി
logo

ന്യൂസ് ഡെസ്ക്

Last Updated : 03 Jan, 2025 12:37 PM

അതേ സമയം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംൽഎയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ഇന്നലെ ഡോക്ടർമാർ അറിയിച്ചിരുന്നു. എക്സ്- റേയിൽ നീർക്കെട്ട് കണ്ടതായും ഡോക്ടർമാർ പറഞ്ഞു. ഉമ തോമസ് നാളെ കൂടി വെൻ്റിലേറ്ററിൽ തുടരും.

KERALA


കലൂർ സ്റ്റേഡിയിത്തിൽ നടന്ന നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പിൽ, എം ഡി നിഗോഷ് കുമാറിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. പരിപാടിക്കായി ലഭിച്ച പണം പലർക്കായി വീതിച്ച് നൽകിയെന്നും. ലഭിച്ച 4 കോടിയോളം രൂപയിൽ തുച്ഛമായ തുക മാത്രമാണ് തൻ്റെ പക്കലുള്ളതെന്നും നിഗോഷ് പറഞ്ഞു. ദിവ്യ ഉണ്ണിക്കും പൂർണിമയ്ക്കും സിജോയ് വർഗീസിനും വിഹിതം നൽകി. GCDA യുടെ സ്റ്റേഡിയം തരപ്പെടുത്തി തന്ന കൃഷ്ണകുമാറും നല്ലൊരു തുക കമ്മീഷനായി കൈപ്പറ്റിയെന്നും നിഗോഷ് കുമാർ പൊലീസിൽ മൊഴിനൽകി.

ഇന്നലെ അറസ്റ്റിലായ മൃദം​ഗ വിഷൻ ഉടമ നി​ഗോഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകളാണ് ഇയാൾക്കുമേൽ ചുമത്തിയിരിക്കുന്നത്. അതേസമയം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംൽഎയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ഇന്നലെ ഡോക്ടർമാർ അറിയിച്ചു. എക്സ്- റേയിൽ നീർക്കെട്ട് കണ്ടതായും ഡോക്ടർമാർ പറഞ്ഞു. ഉമ തോമസ് നാളെ കൂടി വെൻ്റിലേറ്ററിൽ തുടരും.

Also Read; ഉമ തോമസിന് പരുക്കേറ്റ സംഭവം: മൃദം​ഗ വിഷൻ ഉടമ നി​ഗോഷ് കുമാർ അറസ്റ്റിൽ

ഡിസംബർ 29ന് കലൂർ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി മെഗാ ഭരതനാട്യം അരങ്ങേറുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിക്കുകയായിരുന്നു.

KERALA
ലൈംഗിക ധ്വനിയുള്ള ദ്വയാർഥ പ്രയോഗങ്ങൾ; പരിപാടികളിൽ പിന്തുടരുന്നു, ഒരാൾ അപമാനിക്കുവെന്ന് വെളിപ്പെടുത്തി നടി ഹണിറോസ്
Also Read
user
Share This

Popular

KERALA
WORLD
രാജ്യം കാക്കേണ്ട സൈനികര്‍ നടത്തിയ അരുംകൊല; വേദനയായി രഞ്ജിനിയും ഇരട്ടക്കുഞ്ഞുങ്ങളും