യാത്രാ നിരോധനം വേണ്ട, എം പോക്സിനെ പ്രതിരോധിക്കാൻ പരിശോധനകളും, വാക്സിനേഷനും, പിന്തുണ ആവശ്യപ്പെട്ട് ആഫ്രിക്കൻ ആരോഗ്യ ഉദ്യോഗസ്ഥർ

ആഫ്രിക്ക സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ കണക്കനുസരിച്ച് രാജ്യത്ത് കഴിഞ്ഞ ആഴ്‌ചയിൽ ഏകദേശം 1,400 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തതിരിക്കുന്നത്. എം പോക്സ് ബാധിച്ച് 24 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യാത്രാ നിരോധനം വേണ്ട, എം പോക്സിനെ പ്രതിരോധിക്കാൻ പരിശോധനകളും, വാക്സിനേഷനും, പിന്തുണ ആവശ്യപ്പെട്ട് ആഫ്രിക്കൻ ആരോഗ്യ ഉദ്യോഗസ്ഥർ
Published on




എംപോക്സിനെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി രാജ്യങ്ങളിൽ യാത്രാ നിരോധനം ഏർപ്പെടുത്തരുതെന്ന് ആഫ്രിക്കൻ ആരോഗ്യ ഉദ്യോഗസ്ഥർ. പകരം പരിശോധനകളും വാക്സിനേഷനുകളും നടപ്പിലാക്കുന്നതിൽ ഭൂഖണ്ഡത്തെ പിന്തുണയ്ക്കാൻ ലോകരാജ്യങ്ങളോട് ആരോഗ്യ ഉദ്യോഗസ്ഥർ അഭ്യർഥിച്ചു.

ആഫ്രിക്ക സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ കണക്കനുസരിച്ച് രാജ്യത്ത് കഴിഞ്ഞ ആഴ്‌ചയിൽ ഏകദേശം 1,400 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തതിരിക്കുന്നത്. എം പോക്സ് ബാധിച്ച് 24 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


“ആഫ്രിക്കയെ ശിക്ഷിക്കരുത്. “നിങ്ങൾ യാത്രാ വിലക്കുകൾ പ്രയോഗിക്കാൻ ആഗ്രഹിക്കുന്നതായി കേൾക്കുന്നു. ഞങ്ങൾക്ക് ഐക്യദാർഢ്യം ആവശ്യമാണ്, നിങ്ങൾ ഉചിതമായ പിന്തുണ നൽകേണ്ടതുണ്ട്, ഈ വാക്സിൻ ചെലവേറിയതാണ്. ആഫ്രിക്കയ്‌ക്കെതിരായ യാത്രാ നിരോധനങ്ങളെക്കുറിച്ച് ആലോചിക്കുന്നത് നിർത്തുക. അത് കോവിഡ് കാലഘട്ടത്തിൽ നിന്നുള്ള അന്യായമായ പെരുമാറ്റത്തിലേക്ക് നയിക്കും, മാത്രമല്ല അത്തരം തീരുമാനങ്ങൾ ലോകത്തെ മുന്നോട്ട് പോകാൻ സഹായിക്കില്ല."ആഫ്രിക്ക സിഡിസിയുടെ തലവൻ ജീൻ കസെയ മാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു.

കുറഞ്ഞത് മൂന്ന് രാജ്യങ്ങളിലേക്കെങ്കിലും വ്യാപിച്ച എംപോക്സിൻ്റെ ഉറവിടമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) വാക്സിനുകൾ ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കസെയ പറഞ്ഞു . പരിശോധന വിപുലീകരിക്കാനും വാക്സിനേഷൻ വാങ്ങാനും സമ്പന്ന രാജ്യങ്ങൾക്ക് സഹായിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


രോഗത്തിൻ്റെ വ്യാപനത്തെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്ന് ആഫ്രിക്ക സിഡിസി പറഞ്ഞു, പ്രത്യേകിച്ചും പലരും വിശ്വസിക്കുന്നത് പോലെ ലൈംഗിക സമ്പർക്കത്തിലൂടെ മാത്രമല്ല ഇത് പടരുന്നതെന്ന് ആളുകൾക്ക് അറിയാമെന്ന് ഉറപ്പാക്കാക്കേണ്ടതുണ്ട്. രോഗം ബാധിച്ച വ്യക്തിയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും എം പോക്സ് പകരാൻ സാധ്യതയുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, 2022 മുതൽ ഇതുവരെ 99,176 എംപോക്‌സ് കേസുകളും, 208 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലും, യൂറോപ്പിലും, അമേരിക്കയിലും തീവ്രമായ രോഗവ്യാപനമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com