വിദ്യാർത്ഥികളോ ഡോക്ടർമാരോ അവരുടെ പ്രതിഷേധത്തിന് ഉത്തരവാദികളല്ലെന്നും, പകരം ബിജെപിയും സിപിഎമ്മും പോലുള്ള രാഷ്ട്രീയ പാർട്ടികൾ പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മമതാ ബാനർജിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച രാത്രി ആർജി കർ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ പ്രതിപക്ഷ ചില രാഷ്ട്രീയ പാർട്ടികൾ പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നതായാണ് കാണാൻ സാധിച്ചതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വ്യാഴാഴ്ച ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നശീകരണത്തിന് പിന്നിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളാണെന്ന് മമത ആരോപിച്ചു.
വിദ്യാർത്ഥികളോ ഡോക്ടർമാരോ അവരുടെ പ്രതിഷേധത്തിന് ഉത്തരവാദികളല്ലെന്നും, പകരം ബിജെപിയും സിപിഎമ്മും പോലുള്ള രാഷ്ട്രീയ പാർട്ടികൾ പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മമതാ ബാനർജിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
READ MORE: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: അഞ്ച് സീനിയർ ഡോക്ടർമാരെ ചോദ്യം ചെയ്ത് സിബിഐ
"പൊലീസ് വിഷയം അന്വേഷിക്കുകയാണ്. വിദ്യാർഥികൾക്കെതിരെയോ സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരെയോ എനിക്ക് പരാതിയില്ല. എന്നാൽ ചില രാഷ്ട്രീയ പാർട്ടികൾ പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നു. വീഡിയോ പരിശോധിച്ചാൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്ക് കാണാൻ കഴിയും," മമത പറഞ്ഞു.
പുറത്തുനിന്നുള്ളവരാണ് അക്രമത്തിന് പിന്നിലെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് മമത പറഞ്ഞു. ബാമിൻ്റെയും റാമിൻ്റെയും പാർട്ടികളുടെ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ ആവശ്യപ്പെട്ട് വെള്ളിയാഴ്ച റാലി നടത്തുമെന്നും മമത അറിയിച്ചു. അതേസമയം, തൃണമൂൽ ഗുണ്ടകളാണ് ആശുപതി അക്രമണത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. ആശുപത്രിക്ക് കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷൻ സുകന്ത മജുംദെർ കേന്ദ്ര സർക്കാരിന് കത്ത് നൽകി.