മാഞ്ചസ്റ്റർ സിറ്റിയിലെ തന്റെ കാലവധിക്കു ശേഷം മറ്റൊരു ക്ലബ്ബിനേയും പരിശീലിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് പെപ് ഗ്വാർഡിയോളയുടെ വെളിപ്പെടുത്തൽ
ഇതിഹാസ പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ പുതിയ വെളിപെടുത്തലിൽ ഞെട്ടലിലാണ് ഫുട്ബോൾ ലോകം. മാഞ്ചസ്റ്റർ സിറ്റി തന്റെ അവസാന ക്ലബ്ബായിരിക്കുമെന്നാണ് പെപ് പറഞ്ഞത്. മാഞ്ചസ്റ്റർ സിറ്റിയിലെ തന്റെ കാലവധിക്കു ശേഷം മറ്റൊരു ക്ലബ്ബിനേയും പരിശീലിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് പെപ് ഗ്വാർഡിയോളയുടെ വെളിപ്പെടുത്തൽ.
ഒരു പുതിയ പ്രോജക്ട് ആരംഭിക്കാനുള്ള ഊർജം തനിക്കില്ല.. ക്ലബ്ബ് മാനേജ്മെന്റിന്റെ ദൈനംദിന കാര്യങ്ങൾ തന്നെ ക്ഷീണിതനാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2027 വരെയാണ് നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുമായി പെപിന് കരാറുള്ളത്. എന്നാൽ, കരിയർ അവസാനിപ്പിക്കും മുൻപ് ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നത് പരിഗണിക്കുമെന്നും പെപ് പറഞ്ഞു.
ഇന്ന് നടക്കാനിരിക്കുന്ന ചാംപ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായ വാർത്ത സമ്മേളത്തിനാണ് സിറ്റി മാനേജർ തന്റെ ഭാവി പദ്ധതികളെ കുറിച്ച് വെളിപ്പെടുത്തിയത്. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മോശം ഫോമിനെ തുടർന്ന് ഗാർഡിയോളയുടെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടെയാണ് പെപിന്റെ പുതിയ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
ALSO READ: ജയിച്ചുകേറി ലിവർപൂളും റയലും; ചാംപ്യൻസ് ലീഗിൽ ഇന്ന് രാത്രി തീപാറും പോരാട്ടങ്ങൾ