fbwpx
ചൂരൽമല ദുരന്തം: പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷ: പിണറായി വിജയൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 08 Aug, 2024 07:24 PM

സമഗ്രമായ പുനരധിവാസ പാക്കേജ് ആവശ്യപ്പെടും

CHOORALMALA LANDSLIDE

ചൂരല്‍മല ദുരന്തത്തിൽ കേന്ദ്ര സഹായം ഉടന്‍ ലഭ്യമാക്കണമെന്നും  ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുമെന്നും  മുഖ്യമന്ത്രി പിണറായി വിജയന്‍. സമഗ്രമായ പുനരധിവാസ പാക്കേജ് ആവശ്യപ്പെടുമെന്നും ടൗൺഷിപ്പ് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ശനിയാഴ്‌ചയോടെ വയനാട്ടിൽ എത്തുമെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചതിനെ തുടർന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രം ഒമ്പതംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതി അധ്യക്ഷൻ ഇന്ന് വന്ന് നേരിൽ കണ്ടിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ലഭ്യമാകുന്ന കണക്കുകൾ പ്രകാരം വയനാട് ദുരന്തത്തിൽ ഇതു വരെ 225 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

താത്കാലിക പുനരധിവാസം ഉറപ്പാക്കാൻ 91 സർക്കാർ ക്വാർട്ടേഴ്സുകൾ ലഭ്യമാക്കും. സാധ്യമായ മാർഗ്ഗങ്ങൾ ഉപയോഗിച്ചുള്ള തെരച്ചിൽ ഇതുവരെ നടത്തിയിട്ടുണ്ട്. ദുരന്തമേഖല, ക്യാമ്പുകളിൽ നിന്നുള്ള മാലിന്യ നിർമാർജനം മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ട്. ശാസ്ത്രീയമായ മാർഗങ്ങളിലൂടെയാണ് ജൈവ - അജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നത്.

ദുരിത ബാധിത മേഖലയിൽ നാളെ ജനകീയ തെരച്ചിൽ നടത്തുമെന്നും, ദുരിതത്തിൽ നിന്ന് അതിജീവനം നേടിയവർ നാളെ സൈനികർക്കൊപ്പം തെരച്ചിലിനിറങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രക്ഷാ പ്രവർത്തനത്തിന് എത്തിയ 391 അംഗങ്ങൾ ഇന്ന് മടങ്ങി. സൈനികർക്ക് യാത്രയയപ്പ് നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.


വിവിധയിടങ്ങളിൽ നിന്നായി 195 ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. തെരച്ചിൽ പൂർണ്ണമായിട്ടില്ല. 420 പോസ്റ്റ്‌മോർട്ടങ്ങൾ ഇതു വരെ നടത്തിയിട്ടുണ്ട്. 178 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയെന്നും 233 സംസ്കാരങ്ങൾ നടന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ക്യാമ്പുകളിലേക്ക് സാധനങ്ങൾ ശേഖരിച്ച് അയക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.വയനാട്ടിലെ കളക്ഷൻ സെൻ്ററിൽ ഉപയോഗ്യശൂന്യമായ 7 ടൺ തുണിയെത്തി. ഏഴ് ടൺ തുണിയും സംസ്കരിക്കാൻ അയക്കേണ്ടി വന്നു. ഉപകാരം ചെയ്തത് ഫലത്തിൽ ഉപദ്രവമായി മാറിയെന്നും മുഖ്യമന്തി പറഞ്ഞു. വയനാടിനെ കൈപിടിച്ചുയർത്താൻ കേരളമാകെ ഒന്നാകുന്ന കാഴ്ചയായിരുന്നു കണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 



Also Read
user
Share This

Popular

KERALA
NATIONAL
അവള്‍ക്കൊപ്പം; ഹണിറോസിന് പിന്തുണയുമായി ഡബ്ല്യുസിസി