എറണാകുളം കുമ്പളത്തെ കമ്പനിയുടെ വിപുലമായ പുതിയ ഷോറൂം ഉദ്‌ഘാടന ചടങ്ങിൽ കെഎസ്ഇബി നോഡൽ ഓഫീസർ നൗഷാദ് ശറഫുദ്ധീൻ മുഖ്യാതിഥിയായി
സോളാർ വൈദ്യുതി രംഗത്തെ മുൻനിരക്കാരായ പവർ ജീൻ സോളാർ പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ഷോറൂം എറണാകുളം കുമ്പളത്ത് പ്രവർത്തനമാരംഭിച്ചു. കേരളത്തിലെ ഏറ്റവും വലിയ സോളാർ ഷോ റൂമുകളിലൊന്നാണിത്. ഊർജ മേഖലയിൽ നവീകരണത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന കേരളത്തിന് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന സ്ഥാപനമാണ് പവർ ജീൻ സോളാർ പ്രൈവറ്റ് ലിമിറ്റഡ്. എറണാകുളം കുമ്പളത്തെ കമ്പനിയുടെ വിപുലമായ പുതിയ ഷോറൂം ഉദ്‌ഘാടന ചടങ്ങിൽ കെഎസ്ഇബി നോഡൽ ഓഫീസർ നൗഷാദ് ശറഫുദ്ധീൻ മുഖ്യാതിഥിയായി.
1979ൽ ബാറ്ററി പ്ലേറ്റുകൾ നിർമിച്ച് നൽകുന്ന ചെറുകിട വ്യവസായ സ്ഥാപനമായി തുടങ്ങിയ പവർ ജീൻ 40 വർഷങ്ങൾകൊണ്ടാണ് സോളാർ വൈദ്യുതി രംഗത്ത് മുൻ നിരയിലേക്കുയർന്നത്. രാജ്യം സൗരോർജ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനായി കേന്ദ്ര സക്കാരിന്‍റെ സൂര്യ ഘർ പദ്ധതി പോലുള്ള നിരവധി പദ്ധതികൾ നിലവിലുണ്ട്. ഈ പദ്ധതിക്ക് ഊർജമേകാനാണ് പവർ ജീൻ കമ്പനിയും ലക്ഷ്യമിടുന്നത്.