ഈ വർഷത്തെ ബജറ്റ് 2047ലേക്കുള്ള റൂട്ട് മാപ്പ്; മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

വിദ്വേഷം മാറ്റിവെച്ച് പ്രതിപക്ഷം സഹകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർഥിച്ചു
നരേന്ദ്രമോദി
നരേന്ദ്രമോദി
Published on

ഈ വർഷത്തെ ബജറ്റ് 2047 ലേക്കുള്ള റൂട്ട് മാപ്പ് ആകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ വർഷം അവതരിപ്പിക്കുന്നത് അമൃതകാലത്തെ ബജറ്റാണെന്നും, ഇത് 2047 ലേക്കുള്ള റൂട്ട് മാപ്പ് ആകുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. അഞ്ച് വർഷത്തെ പ്രവർത്തന പദ്ധതിയാണ് ബജറ്റിൽ ഉള്ളത്. വികസിത ഭാരതത്തിന് ഇത് നാഴികക്കല്ലാകുമെന്നും, ഈ ബജറ്റ് ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ളതാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പഴയ കയ്പുകൾ നമ്മൾ തുടച്ചു കളഞ്ഞിട്ടുണ്ട്. എന്നാൽ ചില പാർട്ടികൾ ഇപ്പോഴും വിദ്വേഷം പ്രചരിപ്പിക്കുകയാണ്. വിദ്വേഷം മാറ്റിവെച്ച് പ്രതിപക്ഷം സഹകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർഥിച്ചു.

ബജറ്റ് സമ്മേളനം സുഗമമായി കൊണ്ടുപോകാൻ എല്ലാ ജനപ്രതിനിധികളും സഹകരിക്കണം. രാജ്യത്തിന്‍റെ വികസനം കൂട്ടുത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ പഴയകാല വൈരാഗ്യങ്ങള്‍ മറക്കണം എന്നും അദ്ദേഹം പറഞ്ഞു. ചില പാര്‍ട്ടികള്‍ പാര്‍ലമെന്‍റിന്‍റെ വിലയേറിയ സമയം നഷ്ടപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. പരാജയം മറച്ചുവെയ്ക്കാൻ ബഹളം വെച്ച് അന്തരീക്ഷം മോശമാക്കുകയാണ്. ജനങ്ങളുടെ അംഗീകാരത്തോടെയാണ് മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയത്. ജനവിധി മായ്ച്ച് കളയാനാവില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com