2006ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം 18 വയസില്‍ താഴെയുള്ള പെൺകുട്ടിയുടെയും 21 വയസിൽ താഴെയുള്ള ആൺകുട്ടിയുടെയും വിവാഹം ശിക്ഷാർഹമാണ്
ശൈശവ വിവാഹ നിരോധന നിയമം എല്ലാ മതങ്ങൾക്കും ബാധകമെന്ന് ഹൈക്കോടതി. ശൈശവ വിവാഹത്തെക്കുറിച്ച് വിവരം ലഭിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉടൻ അറിയിക്കണം. 15 കാരിയെ വിവാഹം ചെയ്ത് കൊടുത്ത പിതാവിനും വരനും മഹല്ല് കമ്മറ്റിക്കും എതിരെയുള്ള കേസ് റദ്ദാക്കാൻ ആവില്ലെന്ന് പറഞ്ഞ കോടതി, മതപരമായ അവകാശത്തിന്റെ പേരിലാണ് വിവാഹം നടത്തിയതെന്ന പ്രതികളുടെ വാദം തള്ളി.
2006ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം 18 വയസില്‍ താഴെയുള്ള പെൺകുട്ടിയുടെയും 21 വയസിൽ താഴെയുള്ള ആൺകുട്ടിയുടെയും വിവാഹം ശിക്ഷാർഹമാണ്.