ഒരു മണിക്കൂറിനുള്ളിൽ രാജി വെക്കണം: ബംഗ്ലാദേശ് ചീഫ് ജസ്റ്റിസിന് പ്രക്ഷോഭകരുടെ അന്ത്യ ശാസനം

നൊബേൽ ജേതാവ് മുഹമ്മദ് യൂനസ് മുഖ്യഉപദേഷ്ടാവായുള്ള ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് ദിവസങ്ങൾക്കു ശേഷമാണ് പുതിയ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തിയത്
ഒരു മണിക്കൂറിനുള്ളിൽ രാജി വെക്കണം: ബംഗ്ലാദേശ് ചീഫ് ജസ്റ്റിസിന് പ്രക്ഷോഭകരുടെ അന്ത്യ ശാസനം
Published on

ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിട്ടതിന് പിന്നാലെ സുപ്രീംകോടതി ജഡ്ജിമാരോടും രാജി ആവശ്യപ്പെട്ട് പ്രക്ഷോഭകർ. ചീഫ് ജസ്റ്റിസ് അടക്കമുള്ള ജഡ്ജിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. നൂറു കണക്കിന് പ്രക്ഷോഭകരാണ് ചീഫ് ജസ്റ്റിസ് ഉടൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി വളഞ്ഞത്. സാഹചര്യം വഷളായതോടെ ചീഫ് ജസ്റ്റിസ് ഉടൻ തന്നെ കോടതി പരിസരത്ത് നിന്നും മാറി.

ALSO READ: ബംഗ്ലാദേശ് ഇടക്കാല സർക്കാരിൻ്റെ തലവനായി മുഹമ്മദ് യൂനുസ് സത്യപ്രതിജ്ഞ ചെയ്തു

പുതിയ ഇടക്കാല സര്‍ക്കാരിനെ അറിയിക്കാതെ ചീഫ് ജസ്റ്റിസ് കോടതി യോഗം വിളിച്ച് ചേർത്തതാണ് പ്രക്ഷോഭകരെ പ്രകോപിപ്പിച്ചത്. ജഡ്ജിമാർ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സ്ഥിതിഗതികൾ വഷളായ ഉടനെ കോടതി യോഗം പിരിച്ചു വിട്ടു. കോടതി പരിസരം വളഞ്ഞ പ്രക്ഷോഭകർ ഒരു മണിക്കൂറിനുള്ളിൽ ചീഫ് ജസ്റ്റിസ് രാജി വെക്കണമെന്ന് അന്ത്യശാസനം നൽകി. നൊബേൽ ജേതാവ് മുഹമ്മദ് യൂനസ് മുഖ്യഉപദേഷ്ടാവായുള്ള ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് ദിവസങ്ങൾക്കു ശേഷമാണ് പുതിയ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തിയത്.

ബംഗ്ലാദേശ് പ്രക്ഷോഭത്തിൽ 450 ഓളം പേർ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്ന് രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ താൽക്കാലിക അഭയം തേടുകയായിരുന്നു. ഹസീനയുടെ പലായനത്തിനു ശേഷം, വ്യാഴാഴ്ചയാണ് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിൽ സൈന്യത്തിൻ്റെ പിന്തുണയോടെ ഇടക്കാല സര്‍ക്കാര്‍ നിലവിൽ വന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com