fbwpx
ചോദ്യപേപ്പർ ചോർച്ച കേസ്: എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
logo

ന്യൂസ് ഡെസ്ക്

Posted : 03 Jan, 2025 08:41 AM

ഗൂഢാലോചന കുറ്റം ചുമത്തിയതിലെ അധിക റിപ്പോർട്ട് പ്രോസിക്യൂഷൻ ഇന്ന് സമർപ്പിച്ചേക്കും

KERALA


ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയതിലെ അധിക റിപ്പോർട്ട് പ്രോസിക്യൂഷൻ ഇന്ന് സമർപ്പിച്ചേക്കും. ഷുഹൈബ് ഗൂഢാലോചന നടത്തിയതിന് തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായിരുന്നില്ല. വിശ്വാസ വഞ്ചനയും ചതിയും നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം.

അതേസമയം, ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. എസ്ബിഐ, കനറാ ബാങ്കുകളുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ടുകൾ വഴി നടത്തിയ പണമിടപാടുകളും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ഷുഹൈബിന്റെ ബന്ധു വീടുകളിലും ക്രൈം ബ്രാഞ്ച് പരിശോധന നടത്തി. നിലവിൽ ഷുഹൈബ് ഒളിവിലാണ്.


Also Read: EXCLUSIVE | സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ അനധികൃത നിയമനം, പിന്നിൽ വലിയ മാഫിയ; വെളിപ്പെടുത്തലുമായി ചെയർമാൻ ഡി.പി. രാജശേഖരൻ



ക്രിസ്മസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്ന് ഇന്‍റർനെറ്റില്‍ ലഭ്യമായത്. എന്നാല്‍ ഈ ചോദ്യപേപ്പര്‍ എങ്ങനെ യൂട്യൂബ് ചാനലിന് ലഭിച്ചു എന്നതില്‍ വ്യക്തതയില്ല. പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി കെ.കെ. മൊയ്തീൻകുട്ടിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.


Also Read: ആറ് വർഷം നീണ്ട നിയമ പോരാട്ടം; പെരിയ ഇരട്ട കൊലക്കേസിൽ ഇന്ന് വിധി

KERALA
"മുഖ്യമന്ത്രിയുടെ സനാതന ധർമ പ്രസ്താവന BJPയെ സഹായിക്കാന്‍, ക്ഷേത്രങ്ങളിലെ ആചാരങ്ങൾ തീരുമാനിക്കുന്നത് തന്ത്രിമാർ"
Also Read
user
Share This

Popular

KERALA
KERALA
വന്യജീവി ആക്രമണം: നിലമ്പൂര്‍ DFO ഓഫീസ് ഉപരോധിച്ച് പി.വി അന്‍വറിന്റെ DMK; ജനല്‍ചില്ലുകളും കസേരകളും അടിച്ചു തകര്‍ത്തു